ഒരുക്കം




കാത്തിരിപ്പിന്റെ
അഴകറിയാൻ
പ്രിയപ്പെട്ടവർക്ക് വേണ്ടി
കാത്തിരിക്കണം
ഒരിക്കലെങ്കിലും
അതിനും മുമ്പ്
കാത്തിരിക്കാൻ
ഒരുങ്ങണം
പതിവില്ലാത്ത അലാറം
പതിവിലുമേറെ പല്ല് തേക്കൽ
പഴകിയതെങ്കിലും ഏറ്റവും
ഒടുവിലത്തെ പുത്തനുടുപ്പ്
എങ്ങിനെ ഒരുങ്ങണം
ഫോർമ്മലോ ,കാഷ്വലോ ?
ഈ പെർഫ്യൂം മണം
ഇഷ്ടമാകുമോ അവർക്ക് ?
മുഖത്ത് ക്രീം തേക്കണോ
വേണ്ടായോ ?
കണ്ണട വയ്ക്കണോ വേണ്ടയോ?
വെച്ചാൽ ജാഡയെന്ന് വിചാരിക്കുമോ ?
വെച്ചില്ലേൽ എന്തോ കുറവുണ്ടെന്ന്
പറയുമോ ?
ഷൂവോ ചെരുപ്പോ ?
ഹൈ ഹീലോ ,ലോയോ ?
എന്ത് പറയണം
ചിരിക്കണോ ?
ഹസ്തദാനം ചെയ്യണോ ?
അതോ രണ്ടും വേണമോ ?
വർത്തമാനങ്ങളിൽ
എന്ത് പറയണം
ഓർമ്മകളോ ?
പുതിയ വിശേഷങ്ങളോ ?
ഒരിക്കലും കണ്ണിൽ
നോക്കരുത്
കൺട്രോൾ പോവാനതുമതി,
മനസ്സിനെ എന്റെയാ പഴയകൂട്ടല്ല
അവരെന്ന് പറഞ്ഞ്
പഠിപ്പിക്കേണമാദ്യം
എന്താണ് ഓർമ്മക്കായ്
ഒരു സമ്മാനം കൊടുക്കുക
പഴയ ഫോട്ടോ ?
കൈമാറാൻ മറന്ന
അന്നത്തെ ജിമിക്കിയോ ,
ബ്രേസ്ലെറ്റോ ?
അതോ അവർക്കിഷ്ടപ്പെടുന്ന
പാവയോ ?
ഒരു കുഞ്ഞു ശിൽപ്പമായാലോ
കൃഷ്ണനോ ബുദ്ധനോ ?
ഒരു വാച്ച് ?
ഇങ്ങോട്ടെങ്ങിനെ
പെരുമാറും ?
വെറും ഒഫീഷ്യലാകുമോ ?
അതോ വാചാലമായ
പണ്ടത്തെ വർത്തമാനങ്ങൾ ?
കൂടെ ആരെങ്കിലും വരുമോ ?
അവരോട് എന്ത് സംസാരിക്കണം ?
എവിടെ വച്ചാണ് കാണുക ?
എന്താണ് കഴിക്കുക
കാപ്പിയോ ,ജൂസോ
അതോ ഏറ്റവും പ്രിയപ്പെട്ട
ഐസ്ക്രീം ?
ശ്ശോ.... ആ ഫ്ലേവർ എന്തായിരുന്നു ?
വിടപറയുമ്പോൾ
എന്താ പറയുക
പോട്ടെയെന്നോ ?
ശരി കാണാമെന്നോ ?
മിസ്സ് യൂ ......?
അല്ലെങ്കിൽ
വിരഹം കനത്ത
കണ്ണുകൾ കൊണ്ടൊരു
ആംഗ്യം ???
ഇത്രയും ഒരുങ്ങിയിട്ട്
ഇനിയവർ വന്നില്ലെങ്കിൽ ???
ഹോ..... കാണുന്നതിനേക്കാൾ
ഒരുങ്ങേണ്ടിയിരിക്കുന്നു
കാത്തിരിക്കാൻ .......
ഒരു മഴയ്ക്കെന്നപോലെ.........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......