വിരഹ പെയ്ത്ത്
പനമരക്കാടുകളിൽ
പെയ്തു തോരാതെ മഴ
ചീവീടുകൾ തല്ലി തകർത്ത
നിശയുടെ മൗനങ്ങളിൽ
പോക്കാച്ചികൾ ഉറക്കം
കെടുത്തിയ വയലേലകൾ
നീലനക്ഷത്രങ്ങൾ
വിരുന്നു പൊയതിൽ
നോവേറിക്കറുത്ത ഗഗനം
പിണക്കത്തിൽ
ചാലകമുപേക്ഷിച്ച വൈദ്യുതി
നുറുങ്ങു വെട്ടത്തിൽ
സ്വപ്നങ്ങൾ തിരയുന്ന
മിന്നാമിനുങ്ങുകൾ
നനുത്ത് വിറച്ച്
ചിറകുകൾ ചികയുന്ന
തെങ്ങോലകൾ
പുറമെ
കുളിരേറി പുതച്ച
നിൻ പ്രണയം
അകമേ വിരഹം
കത്തുന്നൊരു കനൽ
ഓർമ്മകളുടെ ഭാണ്ഡത്തിൽ
ഒരു രാത്രിയുടെ
കനം നിറച്ച് നമ്മൾ
അന്യരായിപ്പൊയതെന്നാണ് ???
കതിരേഷ് പാലക്കാട്
Comments