ചർച്ചാ പാനൽ-എല്ലാമറിയുന്നവർ




എല്ലാമറിയുന്നവർ
കാലം തൊട്ട്
കാലാവസ്ഥവരെ
മഴതൊട്ട്
പ്രളയം വരെ
കുന്നുതൊട്ട്
ഉരുൾപൊട്ടൽ വരെ
ദുരിതം തൊട്ട്
ദുരിതാശ്വാസം വരെ
ആദ്യത്തെ ജെ.സി.ബി
തൊട്ടവസാനംവരെ
ചത്തവരേയും
ഉറ്റവരേയും അങ്ങിനെയെല്ലാം
എണ്ണിയെണ്ണി
കുറ്റംചുമത്തിയിട്ടും
സർക്കാരിന്റെ കെടുതി
തീരുന്നില്ല
എല്ലാമറിയുന്നോർക്ക്
ക്വാറി വന്ന വഴിയറിയാം
വയൽ നികത്തിയ
പാതയറിയാം
കാടുതെളിച്ച വീഥിയറിയാം
നാടിന്റെ പേരിൽ
കൊടിയുടെ നിറം പോറ്റി
സ്വന്തംകീശകൾ
വികസിച്ചതുമറിയാം
അന്ന് ഭൂഷണം മൗനമെന്നുമറിയാം
മുങ്ങി ചാവുന്നവർക്ക്
കൈകൊടുത്തില്ല
ദുരന്ത മുഖത്ത്
നിഴൽപോലുമില്ല
നേരിട്ട് സഹായം കൊടുക്കാൻ
ഒരു ക്യാമ്പും സന്ദർശിച്ചില്ല
പണിയോ
പാർട്ടി വക്താക്കൾ
ജനസേവകർ
പക്ഷേ
കൈകോർത്ത്
നിൽക്കേണ്ട
അവസ്ഥയിൽ
വിരൽ ചൂണ്ടി വിഷം
വമിപ്പിക്കുന്നവർ
എ.സി റൂമിലിരുന്ന്
ഇന്ന് ചിലച്ചില്ലേൽ
ഈ ജനസേവകരെ,
സാമൂഹിക പ്രവർത്തകരെ
ജനമറിയാൻ മറ്റ്
മാർഗ്ഗങ്ങളില്ലല്ലോ
എല്ലാമറിയുന്നോരെ,
നിങ്ങളുടെ എല്ലാമറിയുന്ന
ഞങ്ങൾ
ബധിരരും മൂകരും
അന്ധരുമാണെന്ന
നിങ്ങളുടെ വിശ്വാസം
നിങ്ങളെ രക്ഷിക്കട്ടെ..........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......