നഷ്ടസ്മൃതിയുടെ ഇന്നുകൾ
നമ്മുടെ കണ്ണുകളാണ്
പരസ്പ്പരം മിണ്ടിതുടങ്ങിയത്
പിന്നെ ഹൃദയങ്ങളും
പരസ്പ്പരം മിണ്ടിതുടങ്ങിയത്
പിന്നെ ഹൃദയങ്ങളും
ആകാശങ്ങളിൽ
പൂക്കൾ വിരിയിച്ച്
വാമൊഴികൾ ചിറകടിച്ചു
ഒരു മിഠായി കൈമാറ്റത്തിൽ
മാത്രം സ്പ്പർശ്ശിച്ച
വിരലുകൾ നമ്മുടേത്
പൂക്കൾ വിരിയിച്ച്
വാമൊഴികൾ ചിറകടിച്ചു
ഒരു മിഠായി കൈമാറ്റത്തിൽ
മാത്രം സ്പ്പർശ്ശിച്ച
വിരലുകൾ നമ്മുടേത്
മിടിപ്പുനിറഞ്ഞ
നിശ്വാസങ്ങളോടൊപ്പം
മടിച്ചു മടിച്ചു
വിയർത്തുവിറച്ച്
നെറുകയിൽ നൽകിയ
ആദ്യ ചുംബനം
നിശ്വാസങ്ങളോടൊപ്പം
മടിച്ചു മടിച്ചു
വിയർത്തുവിറച്ച്
നെറുകയിൽ നൽകിയ
ആദ്യ ചുംബനം
അവധികളിൽ ആത്മാവ്
കൈമാറ്റം ചെയ്ത
കത്തുകൾ, മറുപടിക്കായ്
മടുക്കാത്ത കാത്തിരിപ്പുകൾ
കൈമാറ്റം ചെയ്ത
കത്തുകൾ, മറുപടിക്കായ്
മടുക്കാത്ത കാത്തിരിപ്പുകൾ
പൊരിവെയിലത്ത്
പെയ്തു തോർന്ന മഴപിണക്കങ്ങൾ ,
പുഞ്ചിരികൾ ,കൊഞ്ചലുകൾ
കുപ്പിവള ..... പനിനീർ പൂവ്
നക്ഷത്രങ്ങൾ തത്തിക്കളിച്ച
കരിമഷി കണ്ണുകൾ
പെയ്തു തോർന്ന മഴപിണക്കങ്ങൾ ,
പുഞ്ചിരികൾ ,കൊഞ്ചലുകൾ
കുപ്പിവള ..... പനിനീർ പൂവ്
നക്ഷത്രങ്ങൾ തത്തിക്കളിച്ച
കരിമഷി കണ്ണുകൾ
ഒടുവിൽ വെള്ളിവേരുകൾ
ചുറ്റിപിണഞ്ഞ
ജാതിമരത്തിൽ നമ്മുടെ
പ്രണയത്തെ
തൂക്കികൊന്നവർ
ചുറ്റിപിണഞ്ഞ
ജാതിമരത്തിൽ നമ്മുടെ
പ്രണയത്തെ
തൂക്കികൊന്നവർ
കുടുംബമെന്ന വെളിച്ചത്തിനായ്
നമ്മുടെ സ്വപ്നങ്ങളോടൊപ്പം
സ്വയം കത്തിയെരിഞ്ഞവർ
നമ്മുടെ സ്വപ്നങ്ങളോടൊപ്പം
സ്വയം കത്തിയെരിഞ്ഞവർ
തുറന്നജാലകത്തിനക്കരെ
നിലാവിനോട് നൊമ്പരം ചൊല്ലിയവർ
ഒരു കടലിൻ ഇരുകരകളിൽ
വിരഹത്തെ തലയിണതുമ്പിൽ കരഞ്ഞുതീർത്തവർ
നിലാവിനോട് നൊമ്പരം ചൊല്ലിയവർ
ഒരു കടലിൻ ഇരുകരകളിൽ
വിരഹത്തെ തലയിണതുമ്പിൽ കരഞ്ഞുതീർത്തവർ
ഇന്നുകളിൽ അന്യോന്യം
ഇന്റർനെറ്റിൽ
ഓർമ്മകളെ അയവിറക്കി
ഒരു വിരൽ സ്പർശ്ശനത്തിൽ
അന്നത്തെ നമ്മളായിമാറാൻ
കൊതിക്കുന്നവർ
ഇന്റർനെറ്റിൽ
ഓർമ്മകളെ അയവിറക്കി
ഒരു വിരൽ സ്പർശ്ശനത്തിൽ
അന്നത്തെ നമ്മളായിമാറാൻ
കൊതിക്കുന്നവർ
ഒരു സ്മൈലിയിൽ, ഒരു വിളിയിൽ
കാലത്തെ പുറകിലോട്ട് തുഴഞ്ഞ് അൽപ്പനേരമെങ്കിലും
ഹൃദയത്തിൽ പൂമ്പാറ്റകൾ
പറപ്പിച്ച്, മഴവിൽ കണ്ട്,
മഴ പെയ്യിച്ച് മണ്ണിലേക്ക് വീണ്ടും
മറവിയായ് അലിയുന്നവർ നമ്മൾ......!
കാലത്തെ പുറകിലോട്ട് തുഴഞ്ഞ് അൽപ്പനേരമെങ്കിലും
ഹൃദയത്തിൽ പൂമ്പാറ്റകൾ
പറപ്പിച്ച്, മഴവിൽ കണ്ട്,
മഴ പെയ്യിച്ച് മണ്ണിലേക്ക് വീണ്ടും
മറവിയായ് അലിയുന്നവർ നമ്മൾ......!
കതിരേഷ് പാലക്കാട്ത
Comments