പ്രണയ ഋതു
എത്ര മിന്നലുകൾ
ഹൃദയത്തിലേറ്റാണ്
നിന്റെ കണ്ണുകളെ
ഞാൻ എതിരേറ്റത്
ഹൃദയത്തിലേറ്റാണ്
നിന്റെ കണ്ണുകളെ
ഞാൻ എതിരേറ്റത്
എത്ര ചുളിവുകൾ
നെറുകയിൽ
നിവർത്തിയാണ്
എന്റെ പുഞ്ചിരി
നിന്നിലേക്ക്
വിടർന്നത്
നെറുകയിൽ
നിവർത്തിയാണ്
എന്റെ പുഞ്ചിരി
നിന്നിലേക്ക്
വിടർന്നത്
എത്ര പിടയുന്ന
മൗനങ്ങളെ
നീന്തി കയറിയാണ്
നിന്നോട് മിണ്ടിയത്
മൗനങ്ങളെ
നീന്തി കയറിയാണ്
നിന്നോട് മിണ്ടിയത്
എത്ര ശിശിരം
കുളിരണിഞ്ഞാണ്
നമ്മളൊരുമിച്ച്
ഇരുന്നത്
കുളിരണിഞ്ഞാണ്
നമ്മളൊരുമിച്ച്
ഇരുന്നത്
എത്ര നിശാശലഭങ്ങളെ
ചിറകു വിരിയിച്ചാണ്
സ്വപ്നങ്ങൾ മെനഞ്ഞത്
ചിറകു വിരിയിച്ചാണ്
സ്വപ്നങ്ങൾ മെനഞ്ഞത്
എത്ര വെയിലേറ്റ്
പൊള്ളിയാണ് നമ്മൾ
ആ വിരലൊന്ന്
കോർത്തത്
പൊള്ളിയാണ് നമ്മൾ
ആ വിരലൊന്ന്
കോർത്തത്
എത്ര ഹൃദയതുടികൾ
കടന്നാണ് കവിളിലൊന്ന്
ചുംബിച്ചത്
കടന്നാണ് കവിളിലൊന്ന്
ചുംബിച്ചത്
എത്ര നിശ്വാസങ്ങളുടെ
ആഴങ്ങളിലാണ്
പരസ്പ്പരം അലിഞ്ഞു
പോയത്
ആഴങ്ങളിലാണ്
പരസ്പ്പരം അലിഞ്ഞു
പോയത്
എത്ര നോവുകൾ
നീറിക്കുടിച്ചാണ് നമ്മൾ
അകന്നത്
നീറിക്കുടിച്ചാണ് നമ്മൾ
അകന്നത്
എത്ര നാട്ടുനടപ്പുകളാലാണ്
നമ്മുടെ പ്രണയം
ആത്മഹത്യ ചെയ്തത്
നമ്മുടെ പ്രണയം
ആത്മഹത്യ ചെയ്തത്
എത്ര മഴക്കാലമാണ്
ഒറ്റയ്ക്ക് നനഞ്ഞു
പോകുന്നത്
ഒറ്റയ്ക്ക് നനഞ്ഞു
പോകുന്നത്
എത്ര ഛേദങ്ങൾ
കാലം തരുകിലും
തിരിച്ചു വരുന്നു
ഓർമ്മകളാലേ
കാലം തരുകിലും
തിരിച്ചു വരുന്നു
ഓർമ്മകളാലേ
എത്ര ഛേദങ്ങൾ
കാലം തരുകിലും
തിരിച്ചു വരുന്നു ഞാൻ
നിൻ ഓർമ്മകളാലേ.......!
കാലം തരുകിലും
തിരിച്ചു വരുന്നു ഞാൻ
നിൻ ഓർമ്മകളാലേ.......!
കതിരേഷ് പാലക്കാട്
Comments