മൗനത്തിന്റെ മറുകര
ഞാൻ
നിന്റെ
മൗനം മുറിച്ചു
കടന്നുപോകാൻ
ശ്രമിക്കുന്നുണ്ട്
നിന്റെ
മൗനം മുറിച്ചു
കടന്നുപോകാൻ
ശ്രമിക്കുന്നുണ്ട്
ചിരിയുടെ
തിരകൾ
തീരങ്ങളിൽ
മാത്രം മറന്നു വച്ചിട്ടുണ്ട്
തിരകൾ
തീരങ്ങളിൽ
മാത്രം മറന്നു വച്ചിട്ടുണ്ട്
കുറച്ച് ദൂരം മുൻപിൽ
ശാന്തമായ പുറംചട്ടയിൽ
നീ നിന്നെ പൊതിഞ്ഞിരിക്കുന്നു
ശാന്തമായ പുറംചട്ടയിൽ
നീ നിന്നെ പൊതിഞ്ഞിരിക്കുന്നു
കണ്ണുകളിലെ ചുഴികൾ
കത്തിയെരിയുന്ന
ഉള്ളുകളിലേക്ക്
എന്നെ വലിച്ചിഴയ്ക്കുന്നു
കത്തിയെരിയുന്ന
ഉള്ളുകളിലേക്ക്
എന്നെ വലിച്ചിഴയ്ക്കുന്നു
അകം നിറയെ
ആകാശങ്ങൾ
നീന്തി കളിക്കുന്നുണ്ട്
ആകാശങ്ങൾ
നീന്തി കളിക്കുന്നുണ്ട്
നക്ഷത്രകുഞ്ഞുങ്ങൾ
പവിഴ പുറ്റുകളിൽ
ഒളിച്ചുകളി നടത്തുന്നുണ്ട്
പവിഴ പുറ്റുകളിൽ
ഒളിച്ചുകളി നടത്തുന്നുണ്ട്
മേനിനിറയെ കാടുകൾ
ചാലിച്ച പൂമ്പാറ്റകൾ
ഓർമ്മകൾ നുകർന്ന്
പറക്കുന്നുണ്ട്
ചാലിച്ച പൂമ്പാറ്റകൾ
ഓർമ്മകൾ നുകർന്ന്
പറക്കുന്നുണ്ട്
ഒരു ചില്ലയിൽ
കൺമഷിയും
ഒരു ചില്ലയിൽ
കുപ്പിവളയും പൂക്കുന്ന
തുമ്പപ്പൂ തൊടിയുണ്ട്
കൺമഷിയും
ഒരു ചില്ലയിൽ
കുപ്പിവളയും പൂക്കുന്ന
തുമ്പപ്പൂ തൊടിയുണ്ട്
അടുക്കള കരിയും
ചേർന്നഷ്ടവർണ്ണത്തിൽ
സ്വപ്നങ്ങളുടെ മഴവിൽ
തെളിഞ്ഞു കിടപ്പുണ്ട്
ചേർന്നഷ്ടവർണ്ണത്തിൽ
സ്വപ്നങ്ങളുടെ മഴവിൽ
തെളിഞ്ഞു കിടപ്പുണ്ട്
തൊട്ടടുത്ത്
വറ്റിയ
പുഴയൊഴുകുന്ന
ബന്ധങ്ങളുടെ
ദ്വീപുകളുണ്ട്
വറ്റിയ
പുഴയൊഴുകുന്ന
ബന്ധങ്ങളുടെ
ദ്വീപുകളുണ്ട്
അതിലൊന്നിൽ
നിന്നെയും കാത്ത്
ഞാനും ഇരിക്കുന്നുണ്ട്
നിന്നെയും കാത്ത്
ഞാനും ഇരിക്കുന്നുണ്ട്
എന്റെ പ്രണയമേ
നിനക്കൊരു
ചുംബനം തരട്ടെ ഞാൻ...
നിനക്കൊരു
ചുംബനം തരട്ടെ ഞാൻ...
ശക്തമായ കാറ്റ് വന്നു
ആർത്തലച്ചു മഴപെയ്തു
ആർത്തലച്ചു മഴപെയ്തു
പതിവില്ലാത്ത
ഉയരത്തിലൊരു തിര
എന്നെ കരയിലേക്ക്
വലിച്ചെറിഞ്ഞു
ഉയരത്തിലൊരു തിര
എന്നെ കരയിലേക്ക്
വലിച്ചെറിഞ്ഞു
അതെ ഇത്തവണയും
നിന്റെ മൗനത്തിന്റെ
മറുകരയെത്താതെ
ഞാൻ തോറ്റു
പോയിരിക്കുന്നു.........!
നിന്റെ മൗനത്തിന്റെ
മറുകരയെത്താതെ
ഞാൻ തോറ്റു
പോയിരിക്കുന്നു.........!
കതിരേഷ് പാലക്കാട്
Comments