വേനൽ മഴ
പതിവുലുമേറെ
ഉഷ്ണമായിരുന്നിന്ന്
പതിവിലുമേറെ
കരിയിലകൾ
പൊഴിയുന്നുണ്ടായിരുന്നു
കുളിമുറിയിൽ
വാഴതവളകൾ
ഇണചേരുന്നുണ്ടായിരുന്നു
ഉള്ളും പുറവും
നീറ്റലായിരുന്നിന്ന്
എനിക്കറിയാം
നീ വരുമെന്ന്
സന്ധ്യയോടെ
ഇരുളോടൊപ്പം
ആരവങ്ങളോടെ
പതിയെ വീണത്
ആലിപ്പഴമായിരുന്നു
ആർത്തിരമ്പി
ചുംബിച്ചുണർത്തിയ
കരിമണ്ണിൻ മണം
ഹോ ......
എത്ര
കാത്തിരിപ്പുകളിൽ
എന്റെ ഓർമ്മകൾ
മുഷിഞ്ഞിരുന്നെന്ന്
നിനക്കറിയാം
പരിഭവങ്ങളില്ലാതെ
പൈയ്തു തീർക്കുന്നു നീ
നിന്റെ പ്രണയത്തെ
തെങ്ങിൻ തോട്ടങ്ങൾ
പനമരക്കാടുകൾ
കൊയ്ത്തു പാടങ്ങൾ
ആനന്ദത്താൽ
നൃത്തം ചെയ്യുന്നു
കുളിർന്നു....
മണ്ണും
മനസ്സും
മേനിയും
ഈ രാത്രി
ഓർമ്മകൾ
ഇണചേരുന്ന
കുളിർസ്വപ്നങ്ങളാവും
നീ സമ്മാനിക്കുക ഉറപ്പ്........!
കതിരേഷ് പാലക്കാട്
കരിയിലകൾ
പൊഴിയുന്നുണ്ടായിരുന്നു
കുളിമുറിയിൽ
വാഴതവളകൾ
ഇണചേരുന്നുണ്ടായിരുന്നു
ഉള്ളും പുറവും
നീറ്റലായിരുന്നിന്ന്
എനിക്കറിയാം
നീ വരുമെന്ന്
സന്ധ്യയോടെ
ഇരുളോടൊപ്പം
ആരവങ്ങളോടെ
പതിയെ വീണത്
ആലിപ്പഴമായിരുന്നു
ആർത്തിരമ്പി
ചുംബിച്ചുണർത്തിയ
കരിമണ്ണിൻ മണം
ഹോ ......
എത്ര
കാത്തിരിപ്പുകളിൽ
എന്റെ ഓർമ്മകൾ
മുഷിഞ്ഞിരുന്നെന്ന്
നിനക്കറിയാം
പരിഭവങ്ങളില്ലാതെ
പൈയ്തു തീർക്കുന്നു നീ
നിന്റെ പ്രണയത്തെ
തെങ്ങിൻ തോട്ടങ്ങൾ
പനമരക്കാടുകൾ
കൊയ്ത്തു പാടങ്ങൾ
ആനന്ദത്താൽ
നൃത്തം ചെയ്യുന്നു
കുളിർന്നു....
മണ്ണും
മനസ്സും
മേനിയും
ഈ രാത്രി
ഓർമ്മകൾ
ഇണചേരുന്ന
കുളിർസ്വപ്നങ്ങളാവും
നീ സമ്മാനിക്കുക ഉറപ്പ്........!
കതിരേഷ് പാലക്കാട്
Comments