പരസ്പരം
നാം പരസ്പരം
അറിയുകയെന്നാൽ,
ആകാശം ഭൂമിയേയും
കടൽ മരുപ്പച്ചയേയും
കാറ്റ് മൗനത്തേയും
കാട് ഏകാന്തതയേയും
അറിയുന്നപോലെയാണ്
ഇരു ധ്രുവങ്ങൾ
എങ്കിലും ഒരേ
കണ്ണുകൾ ഉള്ളവർ നാം
നമ്മുടെ ഹൃദയങ്ങൾ
കണ്ടുമുട്ടുന്ന ഒരു നിമിഷം
അതിൽ നീയും ഞാനും
നമ്മളായിത്തീരും ഉറപ്പ്.....!
കതിരേഷ് പാലക്കാട്
എങ്കിലും ഒരേ
കണ്ണുകൾ ഉള്ളവർ നാം
നമ്മുടെ ഹൃദയങ്ങൾ
കണ്ടുമുട്ടുന്ന ഒരു നിമിഷം
അതിൽ നീയും ഞാനും
നമ്മളായിത്തീരും ഉറപ്പ്.....!
കതിരേഷ് പാലക്കാട്
Comments