ആലപ്പാടിൻ മക്കൾ


ഇതെന്തിതിൻ കാലമേ
കുത്തിയൊലിച്ചരാത്രിയിൽ
കൈതരാൻ
കൂടുമായിറങ്ങിയോർ ഞങ്ങൾ

ഇന്നിതിൻ മൺകോരലിൽ
കണ്ണുനീർവാർക്കുന്നോർ

ആരുമേയില്ലയീ കണ്ണീരു കാണുവാൻ
കരിമണ്ണിൽ മഞ്ഞളിച്ചകണ്ണുമായ്
നേതൃകോമരങ്ങൾ നിൽക്കവേ
കോഴതൻ വസ്ത്രമേന്തി മന്ത്രിയും

എന്തു ചെയ്യും കടലമ്മേ
നിൻ ശിരസ്സൊന്നു കാക്കുവാൻ
എന്തുചെയ്യും കടലമ്മേ
ഞങ്ങടെ കുടിലൊന്നു കാക്കുവാൻ

വലയെറിയാത്തൊഴിലറിയാത്തോർ ഞങ്ങൾ
വയറെങ്ങിനെ നിറച്ചീടുമിനിവരുംനാളുകൾ
മറുഭൂമി തരുകിലും
മാതൃഭൂമി മരുഭൂമിയാവുന്നതെങ്ങിനെ
താങ്ങീടും ഞങ്ങളീ-
മീൻമണഭൂമിതൻ മക്കൾ

ഇന്നുകളിൽനിങ്ങളിൻ കീശനിറയുമെങ്കിലും
നാളെകളിലായിരം വേദനമർത്യർക്ക്
ഓർക്കാതെ വാരുന്നതെന്തിനീ മണൽ
ഓരുനാൾ പ്രകൃതി
കണക്കുതീർത്തീടുമെന്നറിഞ്ഞുമേ
നിരന്തരം

വേണ്ട കുത്തിനോവിക്കേണ്ട ഞങ്ങളെ
വേണ്ട കല്ലറ പണിയേണ്ട സ്വമാനുജ ജന്മത്തിനായ്....

നിർത്തുക നിങ്ങളീപേക്കൂത്തുകൾ
നിലനിർത്തണം ഭൂമിക സ്പർശ്ശനത്തെ...
നിലനിർത്തണം ഈ ഭൂമിക സ്പർശ്ശനത്തെ......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......