പെണ്ണ് -വനിതാദിന ആശംസകൾ 💐



ആദ്യം അമ്മയെന്ന്
വിളിച്ചൂ അവർ
പിന്നെ ദൈവമെന്നും

ഇടയിലെവിടേയോ
വെറും മാംസം മാത്രമായവൾ
ചിറകുകൾ കൊത്തിയെരിയപ്പെട്ട്
അടുക്കളകളുടെ ആകാശങ്ങളിൽ
പുകനീറി ചത്തുപോയവൾ
ഇന്ന് വെളിച്ചങ്ങളിലേക്ക്
യാത്രകൾ തുടങ്ങിയവൾ
ദൈവങ്ങളല്ലവൾ,
അമ്മയും,സഹോദരിയും
അഴകും,അഹന്തയുമല്ല
വെറും മാംസവുമല്ലവൾ...
പിന്നേയോ,
നമ്മേപ്പോലെ
ആകാശങ്ങളിൽ
സ്വപ്നങ്ങൾ ഉള്ള,
ഹൃദയത്തിൽ
ലക്ഷ്യങ്ങളുള്ള
അദ്ധ്വാനിക്കാൻ
കെല്പുള്ള
മോഹവും, കാമവും
കൊതികളും
കവിതയുമുള്ളൊരാൾ മാത്രം
നമ്മേപ്പോലെ
യാത്ര ചെയ്യുന്ന
മറ്റൊരുവൾ
മാത്രമാണവൾ
സഹയാത്രിക.....!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......