യുവഭിക്ഷുകൻ
..............
പ്രഭാതത്തിൽ
വിശപ്പുമൂത്ത വയറിന്റെ
തേങ്ങലാവും ആയാളുടെ അലാറം
ഹിമത്തിൽകരിഞ്ഞ
മാങ്കൊമ്പാവും
ദതിവൃത്തിക്ക്
അഴുക്കുചാലിനപ്പുറത്തെ
കുറ്റികാട്ടിലാവും ശോധന
മീനുകൾ വിഹരിക്കുന്നിടത്ത്
കുളിക്കുമായിരിക്കും
വലിയ ദുർഗന്ധമില്ല
നനവുകൾ വറ്റിയയിടത്ത്
നോവുകൾ കൊണ്ടോരു
സൂര്യനുയരുന്നതും നോക്കി
ആയാൾ വേവലാതിപ്പെടുമായിരിക്കും
അമ്പലങ്ങളിലോ പള്ളികളിലോ
പോവില്ലയൊരിക്കലും
ദൈവമത്രമേൽ ശപിക്കപ്പെട്ടവനാവും
ആയാൾക്ക്
നടന്നു തഴമ്പിച്ച ആ നഗ്നപാദങ്ങളിൽ
ഇപ്പോഴും മുള്ളുകൾ കുത്താറുണ്ടാവുമോ?
പ്രതീക്ഷകൾ വറ്റിയ നയനങ്ങൾ
പൂക്കളെ,പൂമ്പാറ്റകളെ, മഴവില്ലിനെ
അവസാനമായി എന്നാണ് കണ്ടുകാണുക ?
അവസാനമായി എന്നാണയാൾ ചിരിച്ചിട്ടുണ്ടാവുക
ആരോ വലിച്ചെറിഞ്ഞൊരു
കമ്പിളി പുതപ്പ്,
വേനലിൽ കൊതുകിനേയും
മഞ്ഞുകാലത്ത് തണുപ്പിനേയും
പകുത്തുമാറ്റുവാൻ ഒരേയൊരായുധം
ഈ കനൽകാടിൽ എപ്പൊഴണയാൾ
ചൂടുകൊണ്ട് വിയർത്തിട്ടുണ്ടാവുക ?
ഒരു പ്രണയം, ഒരു ചുംബനം, ഒരു വേഴ്ച്ച
ആഗ്രഹിക്കുമായിരിക്കും ആ യുവ ഹൃദയം
ഗ്രന്ഥികൾ ഇപ്പോഴും ചുരക്കാറുണ്ടാവുമോ ?
എല്ലാവരോടും യാചിക്കയില്ല,
എങ്ങിനേയാണയാൾ കരുണാമുഖങ്ങളെ
പകുത്തെടുക്കുന്നത് ഇത്ര ചെറുപ്പത്തിൽ?
ആ മുഖങ്ങളും ഇല്ലെന്ന് പറയുമ്പോൾ
സ്വയം എന്താണ് പിറുപിറുക്കുക
ആ അവസ്ഥാന്തരത്തിൽ
ആരേയാവുമയാൾ ശപിക്കുക
ഇന്നത്തെ ആയാളുടെ
ഏറ്റവും വല്യ സ്വപ്നം
സാക്ഷാത്ക്കാരത്തിനു തൊട്ടു മുമ്പ്
ചാമ്പലാക്കപ്പെട്ടു
യാചനങ്ങളെല്ലാം വിഫലമായിടത്ത്
ഒരു വർണ്ണക്കടലാസിൽ പൊതിഞ്ഞ
ബിസ്ക്കറ്റായിരുന്നു കണ്ണിലുടക്കിയത്
ഭൂമിയിൽ എല്ലാം എല്ലാവർക്കും
സ്വന്തമെന്ന് എപ്പോഴോ
ഒരുൾവിളി വന്നുകാണണം
ഒരു വേട്ടക്കാരന്റെ സൂക്ഷ്മതയോടെ
അതിവിദഗ്ധമായി
ആയാളത് മോഷ്ടിച്ചു
പക്ഷേ
ഇലക്ട്രിക് കണ്ണുകൾ
അയാളെ പകർത്തിയതറിഞ്ഞില്ല പാവം
തുന്നലുകൾ അഴിക്കും മുൻപ് യജമാനൻ
നെഞ്ചത്ത് തൊഴിച്ചു
പതറിയില്ല....
കൂട്ടം കൂടിയവർ കള്ളനെന്ന മുദ്രോവാക്യത്തോടൊപ്പം പറ്റുന്നപോലെയൊക്കെ
ദേഹത്ത് മുറിവ് സമ്മാനിച്ചൂ
പതറിയില്ലയാൾ...
ഒടുവിലാപ്പൊതിയാരോ
പിടിച്ചുപറിച്ചപ്പോൾ
നയനങ്ങൾ വിതുമ്പി
ചുണ്ടൊന്ന് വിറച്ചു
കൈകാലുകളൊന്ന് പ്രതിഷേധിച്ചു
ഒരു സ്വപ്നം
ആത്മാഹുതിയിലെന്നോണം
ആവസാനത്തെ ഒരു മുരൾച്ച...
അയാളൊന്ന് അലറി
വിശപ്പിന്റെ...
ഒരു സ്വപ്നത്തിന്റെ നിലവിളി.
ഒടുവിൽ
അരങ്ങൊഴിഞ്ഞപ്പോൾ
ആരേയോ ശപിച്ചുകൊണ്ട്
ചിറക് കുടഞ്ഞ്
പതിയെ അയാൾ മൗനത്തിലേയ്ക്ക്
പറന്നകന്നു.......!
കതിരേഷ് പാലക്കാട്
മാങ്കൊമ്പാവും
ദതിവൃത്തിക്ക്
അഴുക്കുചാലിനപ്പുറത്തെ
കുറ്റികാട്ടിലാവും ശോധന
മീനുകൾ വിഹരിക്കുന്നിടത്ത്
കുളിക്കുമായിരിക്കും
വലിയ ദുർഗന്ധമില്ല
നനവുകൾ വറ്റിയയിടത്ത്
നോവുകൾ കൊണ്ടോരു
സൂര്യനുയരുന്നതും നോക്കി
ആയാൾ വേവലാതിപ്പെടുമായിരിക്കും
അമ്പലങ്ങളിലോ പള്ളികളിലോ
പോവില്ലയൊരിക്കലും
ദൈവമത്രമേൽ ശപിക്കപ്പെട്ടവനാവും
ആയാൾക്ക്
നടന്നു തഴമ്പിച്ച ആ നഗ്നപാദങ്ങളിൽ
ഇപ്പോഴും മുള്ളുകൾ കുത്താറുണ്ടാവുമോ?
പ്രതീക്ഷകൾ വറ്റിയ നയനങ്ങൾ
പൂക്കളെ,പൂമ്പാറ്റകളെ, മഴവില്ലിനെ
അവസാനമായി എന്നാണ് കണ്ടുകാണുക ?
അവസാനമായി എന്നാണയാൾ ചിരിച്ചിട്ടുണ്ടാവുക
ആരോ വലിച്ചെറിഞ്ഞൊരു
കമ്പിളി പുതപ്പ്,
വേനലിൽ കൊതുകിനേയും
മഞ്ഞുകാലത്ത് തണുപ്പിനേയും
പകുത്തുമാറ്റുവാൻ ഒരേയൊരായുധം
ഈ കനൽകാടിൽ എപ്പൊഴണയാൾ
ചൂടുകൊണ്ട് വിയർത്തിട്ടുണ്ടാവുക ?
ഒരു പ്രണയം, ഒരു ചുംബനം, ഒരു വേഴ്ച്ച
ആഗ്രഹിക്കുമായിരിക്കും ആ യുവ ഹൃദയം
ഗ്രന്ഥികൾ ഇപ്പോഴും ചുരക്കാറുണ്ടാവുമോ ?
എല്ലാവരോടും യാചിക്കയില്ല,
എങ്ങിനേയാണയാൾ കരുണാമുഖങ്ങളെ
പകുത്തെടുക്കുന്നത് ഇത്ര ചെറുപ്പത്തിൽ?
ആ മുഖങ്ങളും ഇല്ലെന്ന് പറയുമ്പോൾ
സ്വയം എന്താണ് പിറുപിറുക്കുക
ആ അവസ്ഥാന്തരത്തിൽ
ആരേയാവുമയാൾ ശപിക്കുക
ഇന്നത്തെ ആയാളുടെ
ഏറ്റവും വല്യ സ്വപ്നം
സാക്ഷാത്ക്കാരത്തിനു തൊട്ടു മുമ്പ്
ചാമ്പലാക്കപ്പെട്ടു
യാചനങ്ങളെല്ലാം വിഫലമായിടത്ത്
ഒരു വർണ്ണക്കടലാസിൽ പൊതിഞ്ഞ
ബിസ്ക്കറ്റായിരുന്നു കണ്ണിലുടക്കിയത്
ഭൂമിയിൽ എല്ലാം എല്ലാവർക്കും
സ്വന്തമെന്ന് എപ്പോഴോ
ഒരുൾവിളി വന്നുകാണണം
ഒരു വേട്ടക്കാരന്റെ സൂക്ഷ്മതയോടെ
അതിവിദഗ്ധമായി
ആയാളത് മോഷ്ടിച്ചു
പക്ഷേ
ഇലക്ട്രിക് കണ്ണുകൾ
അയാളെ പകർത്തിയതറിഞ്ഞില്ല പാവം
തുന്നലുകൾ അഴിക്കും മുൻപ് യജമാനൻ
നെഞ്ചത്ത് തൊഴിച്ചു
പതറിയില്ല....
കൂട്ടം കൂടിയവർ കള്ളനെന്ന മുദ്രോവാക്യത്തോടൊപ്പം പറ്റുന്നപോലെയൊക്കെ
ദേഹത്ത് മുറിവ് സമ്മാനിച്ചൂ
പതറിയില്ലയാൾ...
ഒടുവിലാപ്പൊതിയാരോ
പിടിച്ചുപറിച്ചപ്പോൾ
നയനങ്ങൾ വിതുമ്പി
ചുണ്ടൊന്ന് വിറച്ചു
കൈകാലുകളൊന്ന് പ്രതിഷേധിച്ചു
ഒരു സ്വപ്നം
ആത്മാഹുതിയിലെന്നോണം
ആവസാനത്തെ ഒരു മുരൾച്ച...
അയാളൊന്ന് അലറി
വിശപ്പിന്റെ...
ഒരു സ്വപ്നത്തിന്റെ നിലവിളി.
ഒടുവിൽ
അരങ്ങൊഴിഞ്ഞപ്പോൾ
ആരേയോ ശപിച്ചുകൊണ്ട്
ചിറക് കുടഞ്ഞ്
പതിയെ അയാൾ മൗനത്തിലേയ്ക്ക്
പറന്നകന്നു.......!
കതിരേഷ് പാലക്കാട്
Comments