....കൊല്ലപ്പെട്ടവനൊരു വീട്.....


എറിഞ്ഞ് കൊടുത്തവനും
വെട്ടി നുറിക്കിയവനും
വലിയ വ്യത്യാസങ്ങളൊന്നുമില്ല

ചെറ്റക്കുടിലിൽ ഒത്തൊരു
ശവം വീഴുംവരെ അവർ
ആ കുടിലുകണ്ടില്ല,
ആ കുടുംബത്തേയും...

ഇരകൾ
വളർത്തുമൃഗങ്ങൾ
തന്നേയായിരുന്നു
സ്വന്തമായി കൂരയില്ലാത്തവർ
യജമാനന്റെ വിരൽത്തുമ്പുനോക്കി
വാലാട്ടിയവർ, കുരച്ചവർ,കടിച്ചവർ
ഒടുവിലൊരു ഇരയായ് പരിണമിച്ചവർ.

ഇനി ,

യജമാനന്മാർ
കുരുതിക്കളങ്ങളിലെ
ചാവേറുകൾക്ക്
ഒരു കൂടൊരുക്കും

ചത്തവനുമേൽ
അവരുടെ
ആദർശ്ശത്തിന്റെ
പട്ടിണി മുദ്രകുത്തിയൊരു
രക്തസാക്ഷി മണ്ഡപം........!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......