ഒറ്റപ്പെടുമ്പോൾ


ഒറ്റപ്പെടുമ്പോളെന്തിന്
വസ്ത്രങ്ങൾ ?

എന്ത്
സ്വപ്നങ്ങൾ ?
ഏത്
യാത്രകൾ ?

ആഴവും
ആകാശവും
മരങ്ങളും ?

ഒറ്റപ്പെടുമ്പോൾ
ഇത്രയൊക്കെ
വലിച്ചെറിയേണമെന്ന
ചിന്ത പോലും
ഒരു കൂട്ടാണ് നമുക്ക്

ഒറ്റപ്പെടുമ്പോൾ,

ഒരു ആത്മഹത്യയ്ക്കും
ശുഭപ്രതീക്ഷയ്ക്കുമിടയിൽ
ചിന്തകളെ,
ഓർമ്മകളെ,
ഒരു മൗനത്താൽ
കത്തിയെരിച്ച്
ഒരു പുഴയോടൊപ്പം
സ്വയം അലിഞ്ഞില്ലാതാവണം
അതാവണമൊരു ഒറ്റപ്പെടൽ......!

കതിരേഷ് പാലക്കാട്

Comments