സുപ്രഭാതം



ഗ്രാമങ്ങളുടെ
പുലരിയെ
ഇന്നും
പ്രകൃതിയാണ്
തൊട്ടുണർത്തുന്നത്

അകൽ വിളക്കുകൾ
പൂവൻ വിളികൾ
ഹിമം പുൽകും പുൽക്കൊടി
പാതി തുറന്ന മുല്ലകൾ

മടിചുരത്തും പൈയ്യുകൾ
കളമുണർത്തും മൈനകൾ
തുമ്പപൂത്ത വയൽവരമ്പിൽ
തുള്ളിച്ചാടി പുൽച്ചാടികൾ

പായൽ പൂക്കുന്ന കുളക്കടവ്
ആദിത്യനേക്കാത്ത്
നാണിച്ചിരിക്കും ആമ്പൽ മൊട്ട്

കിഴക്കുണരും മുൻപേ
മനസ്സുണരാൻ
ഇനിയെന്ത് വേണമെൻ ഗ്രാമത്തിൽ.......!


കതിരേഷ് പാലക്കാട്

Comments