ഒരു നിഴലായ്‌

അരണ്ട നിലാവേളിച്ചതിലെപ്പോഴോ ... ?
നിന്‍ മുഖം കണ്ടത് ഞാനോര്‍മിക്കുന്നു .........
കറുത്ത രാത്രികളുടെ നിഴലുകള്‍ക്കിടയിലൂടെ
ഒരു നോട്ടം മാത്രമെനിക്ക് നീ സമ്മാനിച്ചുകൊണ്ട് ..
നീയന്നു നടന്നകന്നു .........

പല നിലാവുള്ള രാത്രികളിലും .....ഞാന്‍
നിനക്കായ് കാത്തിരുന്നു
ഓരോനിഴലനക്കങ്ങളും നീയെന്നുകരുതി
വെറുതെ ഞാന്‍ കാത്തിരുന്നു .........

അമാവാസിയും ,പൌര്‍ണമിയും ...പലവുരി വന്നുപോയ്‌ ....

എന്നിട്ടും .......................

ഞാന്‍ കാത്തിരിക്കുന്നത് നിനക്കായ് ................

നിശബ്ദം ഒരു നിഴലായ്‌ എന്നരികിലെതുമെന്നു ,
ഇന്നു ഞാന്‍ വെറുതെ കാത്തിരിക്കുന്നു നിനക്കായ് ........!

Comments

Popular posts from this blog

സത്യം