ശിശിരം വരവായി
ശിശിരം ഉമ്മറപ്പടിയിൽ
എത്തിനോക്കുന്നു
എത്തിനോക്കുന്നു
കാട്ടു കൊന്നയിൽ
ഇലകൾ പൊഴിയുകയും
ചില്ലകൾ പൂക്കുകയും
ചെയ്യുന്ന മഞ്ഞുകാലത്ത്
മാമ്പൂക്കൾ വിരിയുന്നു
ഇലകൾ പൊഴിയുകയും
ചില്ലകൾ പൂക്കുകയും
ചെയ്യുന്ന മഞ്ഞുകാലത്ത്
മാമ്പൂക്കൾ വിരിയുന്നു
വിണ്ടുകീറിയ ചുണ്ടുകളിൽ
കൊഴിഞ്ഞ ഇലകൾ
പെറുക്കിയെടുത്ത് കടവുകളിൽ
കുളക്കോഴികൾ കൂടുകൂട്ടുന്നുണ്ട്
കൊഴിഞ്ഞ ഇലകൾ
പെറുക്കിയെടുത്ത് കടവുകളിൽ
കുളക്കോഴികൾ കൂടുകൂട്ടുന്നുണ്ട്
വെള്ളം കെട്ടിയ പാടത്ത്
കെട്ടിയ ഞാറുകൾ ഒരോന്നു
അടർത്തി ചേറിൽ കുത്തി
നടുന്നുണ്ട് നാട്ടമ്മിണികൾ
കെട്ടിയ ഞാറുകൾ ഒരോന്നു
അടർത്തി ചേറിൽ കുത്തി
നടുന്നുണ്ട് നാട്ടമ്മിണികൾ
മഞ്ഞപ്പൂക്കളുടെ തേൻനുകർന്നും
കുഞ്ഞി കുമ്പിളിൽ ശേഖരിച്ചും
കാട്ടു മാളങ്ങളിൽ തേനീച്ച
കോട്ടകളുയരുന്നുണ്ട്
ഇറ്റുവീണ മധുരകണങ്ങൾ
ചുമലിലേറ്റി ചുവന്ന ഉറുമ്പുകൾ
വരിവരിയായ് നീങ്ങുന്നു
കുഞ്ഞി കുമ്പിളിൽ ശേഖരിച്ചും
കാട്ടു മാളങ്ങളിൽ തേനീച്ച
കോട്ടകളുയരുന്നുണ്ട്
ഇറ്റുവീണ മധുരകണങ്ങൾ
ചുമലിലേറ്റി ചുവന്ന ഉറുമ്പുകൾ
വരിവരിയായ് നീങ്ങുന്നു
നാട്ടമ്പലങ്ങളിൽ കറുപ്പ് നീല
ചതുരക്കളങ്ങളിൽ വരച്ചിട്ട
പാമ്പുകൾ ഇണചേരുന്നു
വിഷ്ണുഗന്ധാര കോലങ്ങളിൽ
തോറ്റം പാട്ടുകൾ തുടിയുണരുന്നു
വേലക്കാലങ്ങുളുടെ തിരിതെളിച്ച്
കമ്പ കെട്ടുകൾ മിനുങ്ങുന്നുണ്ട്
ചതുരക്കളങ്ങളിൽ വരച്ചിട്ട
പാമ്പുകൾ ഇണചേരുന്നു
വിഷ്ണുഗന്ധാര കോലങ്ങളിൽ
തോറ്റം പാട്ടുകൾ തുടിയുണരുന്നു
വേലക്കാലങ്ങുളുടെ തിരിതെളിച്ച്
കമ്പ കെട്ടുകൾ മിനുങ്ങുന്നുണ്ട്
വിരഹത്തിന്റെ വഴിയമ്പല
ചായ്പ്പുകളിൽ ചില സ്വപ്നങ്ങൾ
മൂടിപുതച്ചുറങ്ങുന്നുണ്ട്...........!
ചായ്പ്പുകളിൽ ചില സ്വപ്നങ്ങൾ
മൂടിപുതച്ചുറങ്ങുന്നുണ്ട്...........!
കതിരേഷ് പാലക്കാട്
Comments