മധു 22.02.18
കാട്ടു വഴികളിലെവിടേയോ
മനുഷ്യത്വം ഉള്ള മനുഷ്യർ ഉണ്ടായിരുന്നു.......
ഒരു മുഖം വെളുപ്പിച്ച സെൽഫിയുടെ
ഒരൊറ്റ ക്ലിക്കിന്റെ ഇടയിൽ ചിലർ
വേട്ടയാടുന്ന മൃഗങ്ങളായി പരിണമിക്കുന്നു.....
വേട്ടയാടുന്ന മൃഗങ്ങളായി പരിണമിക്കുന്നു.....
. ക്യാമറക്കു മുന്നിൽ ഞാൻ..... നീയും....
പുറകിലെവിടെയോ വിധിവൈരുധ്യത്താൽ
പ്രമുഖനല്ലാത്ത 'മനുഷ്യനും'
എല്ലും തോലുമായ
'കറുത്ത' കള്ളൻ
'കറുത്ത' കള്ളൻ
തെളിവുകൾ നിരത്തുന്ന
നാട്ടുകാര്.........
നാട്ടുകാര്.........
ഒരു മഞ്ഞൾപ്പൊടി,
ഒരു മുളകുപോടി,
ഒരു മല്ലിപ്പൊടി പായ്ക്കറ്റ്
ഒരു കോഴിമുട്ട, രണ്ടു സവാള,
രണ്ടു കെട്ട് ബീഡി,
ഒരു എവറഡി ടോർച്ച്,
ആരോ തെരുവിൽ
വലിച്ചെറിഞ്ഞ ഒരു
മൊബൈൽ ചാർജ്ജർ
മൂടു കീറിയ വെളുത്ത മുണ്ട്
ഒരു തുണി സഞ്ചി
ഒരു പിടി അരി.......!
ഒരു കോഴിമുട്ട, രണ്ടു സവാള,
രണ്ടു കെട്ട് ബീഡി,
ഒരു എവറഡി ടോർച്ച്,
ആരോ തെരുവിൽ
വലിച്ചെറിഞ്ഞ ഒരു
മൊബൈൽ ചാർജ്ജർ
മൂടു കീറിയ വെളുത്ത മുണ്ട്
ഒരു തുണി സഞ്ചി
ഒരു പിടി അരി.......!
പുറകിലെവിടെയോ
ഒരു ശബ്ദം
"അവനു കൊറച്ച് വെള്ളം കൊടുക്ക്"
ഒരു ശബ്ദം
"അവനു കൊറച്ച് വെള്ളം കൊടുക്ക്"
" വെള്ളമോ ഓനോ ?
ഓൻ നമ്മളെയൊക്കെ കുറേ
വെള്ളം കുടിപ്പിച്ചോനല്ലേ.....?"
വെള്ളം കുടിപ്പിച്ചോൻ....... ??😨
മോഷ്ടാവ്.........
കള്ളൻ.... കള്ളൻ...... കള്ളൻ......!
കള്ളൻ.... കള്ളൻ...... കള്ളൻ......!
എങ്ങോട്ട് നാം....... ?

Comments