അനശ്വര മൗനങ്ങൾ
നമുക്കിടയിലെ മൗനങ്ങളുടെ
ഇടനാഴികളിൽ തളിർക്കുന്ന
ഓർമ്മകളുടെ പനിനീർപ്പൂക്കൾ
ചിലതു വിരിയാതെയും
ചിലതു പൊഴിയാതെയും
നിറഞ്ഞു നില്ക്കുന്നു
തേൻ നുകരുന്ന പൂമ്പാറ്റകളെ
പ്രണയിച്ച് ചുംബിച്ച്
ഹൃദയത്തിന്റെ താഴ്വാരങ്ങളിൽ
നനുത്ത തലോടലായി
മഴവിൽ ചിത്രങ്ങൾ കോറിയിട്ട്
വർണ്ണങ്ങളിൽ കുളിച്ചുനിൽക്കുന്നു
പിന്നെ
ഓർമ്മകളുടെ ഭാണ്ഡത്തിൽ
മറവിയുടെ ഇരുൾ തടങ്ങളിൽ
അലിഞ്ഞലിഞ്ഞ് ഒടുവിൽ
ഒരു ദീർഘനിശ്വാസത്താൽ
മൗനത്തെ ഭേദിച്ച്
ചെറുപുഞ്ചിയായി
അനശ്വരമാക്കപ്പെടുന്നു....!
കതിരേഷ് പാലക്കാട്
Comments