ചില മൗനങ്ങൾ ..
ചില മൗനങ്ങൾ
ആരാലും
അന്വേഷിക്കപെടാതെ
ചില മൗനങ്ങൾ
കടന്നു പോകുന്നു
ചില മൗനങ്ങൾ
കടന്നു പോകുന്നു
വാക്കുകൾക്ക്
ജീവൻ നൽകാനാവാതെ
ഒളിഞ്ഞും ഇഴഞ്ഞും
കണ്ഠനാളങ്ങളിൽ
കെട്ടികിടക്കുന്നുണ്ട് ധ്വനികൾ
ജീവൻ നൽകാനാവാതെ
ഒളിഞ്ഞും ഇഴഞ്ഞും
കണ്ഠനാളങ്ങളിൽ
കെട്ടികിടക്കുന്നുണ്ട് ധ്വനികൾ
രണ്ടിടങ്ങളിൽ രണ്ടു കാലങ്ങളിൽ
ഇളകിയാടുന്ന ഒറ്റ കമ്പി
ജനാല വാതിക്കൽ
പുറത്തേക്കോ അകത്തേക്കോ
ഇളകിയാടുന്ന ഒറ്റ കമ്പി
ജനാല വാതിക്കൽ
പുറത്തേക്കോ അകത്തേക്കോ
തപ്പി തടഞ്ഞ്
ഒടുവിലൊരു
ചുടുനിശ്വാസമായി
അനന്തതയിൽ
അലിഞ്ഞ് ചേരുന്നു.....!
ഒടുവിലൊരു
ചുടുനിശ്വാസമായി
അനന്തതയിൽ
അലിഞ്ഞ് ചേരുന്നു.....!
കതിരേഷ് പാലക്കാട്
Comments