പ്രണയ തീരത്തെ പെണ്ണ്


മിഥ്യയാംമീ ജീവിത നൗകകൾ
ഒരോ കടൽകടന്നോരു കര പോകുന്നു
ചിത്രശാലകളുള്ള ഈ സത്രപ്പടികളിൽ
അകലെയായ് നിറയും സന്ധ്യേ....

ദുഃഖശകല പൂക്കൾതന്നിതളിൻ
രക്തംവാർന്ന നിറംചൂടി നീ
മുക്തമായ് തേടുവതാരെയോ...?

അഴലാഴങ്ങൾ ചുംബിച്ചുണർത്തിയ
കനൽപെയ്യുമീ ഹൃദയതന്തുവിൽ
ഓർമ്മയായ് എരിയുന്നതാരോ...?
നിൻ മൗനത്തിന്റെ നിഴലനക്കങ്ങളിൽ
മധുരമായ് പുണരുവതാരോ....?
ഓരോരോ തിരവന്നു തൊടുംമ്പോഴും
കാലുകളിളകാതെ നിൽപ്പൂനീയേകയായ്
എത്ര മുദ്രകൾ നൽകിയാ ക്ഷതങ്ങൾ
ഈ ചക്രവാളതുരുത്തിനെ സാക്ഷിയാക്കി...?
അലവന്നു വിളിച്ചപ്പോഴുമനങ്ങാതെ നീ
കാറ്റുതലോടുംമ്പോഴും കരയാതെ നീ
ചിന്തതൻ ഭാരങ്ങളൊഴുകുന്നു പുഴയായ്
ഈ നൗകയുലയുന്ന കടലിലേക്ക്.
ഏകാന്ത വിരഹ തീഷ്ണ്ണക്കണ്ണാളേ
പ്രണയമിതിലുമെങ്ങിനെ ജീവനമായിടും.
പിരിയുവാൻ നേരമാ മിഴികളിൽ
ഉതിരുമീയശ്രു കണങ്ങൾ സാക്ഷി
ഇനിയുമൊരിക്കലും ഹൃദയത്തിൽ 
മരിക്കാത്തയോർമ്മയായ് വാണിടും
നിന്നാത്മ കാമുകനെത്രയോ ധന്യൻ......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......