വഞ്ചന



മിഴിക്കാടുകളിൽ മഴപെയ്തുതോർന്നു
മുഴു നനവിലും പൊള്ളുമീമനം
പുകയടങ്ങാത ഓർമ്മകളിൽ
കനലെരിയുകയാണിപ്പോഴും.....
നീ എന്ന ഒറ്റയക്ഷരത്തിൽ
എഴുതീർക്കണമായിരുന്നു എന്നെ.
പക്ഷേ....
എവിടെയാണ് നാം തളർന്നത്
ഇതൾ വിറച്ച ആദ്യചുംബനത്തിൽ ?
കണ്ണീരു നിറഞ്ഞ കെട്ടിപ്പിടുത്തങ്ങളിൽ ?
പട്ടിണി പകുത്ത ചോറ്റുപാത്രത്തിൽ ?
പരസ്പരം കുളിർന്നു തണുത്ത പ്രഭാതകാമത്തിൽ ?
ഹേയ് ഇല്ല.......
എന്നേക്കാളുമെന്നെ നിനക്ക് വശം.
ഞാനോർക്കുന്നു....
ചിത്രം വരയ്ക്കുന്ന നിന്നെ....
വെൺ ചേലയിൽ വിസ്മയം തീര്‍ക്കുന്ന,
എൻ വാക്കുകൾക്ക് ജീവൻ നല്കിയ
മഴവിൽ ചന്തമുള്ള ശ്രുതിയെ.
ഞാറ്റുവേല കിളികൊഞ്ചലുകൾ
കേട്ടുനാം മതിമറന്നു നമ്മേ
കാട്ടുചോലയിടവഴിയിൽ പെണ്ണേ
കാത്തുനിന്നു കുളിച്ചില്ലേ നാം.
ആരാണെതിർത്തത് ?
പേറ്റുനോവോ പീതൃത്വമോ
ആശിച്ചീടാത്തൊരാ ഉൺമാദത്തിൽ
തോറ്റുകൊടുക്കാതന്നുനാം
ആ ചേറ്റുപാത്രത്തിൽ വളർന്നല്ലേയാ-
ബന്ധങ്ങൾ കൊണ്ടുബന്ധിതരാവുമോ?
ഇല്ലയില്ല......,
ഒരു ചന്ദനത്തിനുമാ പർദ്ദകൾക്കും
മിഴിവുകൾ കൂട്ടിക്കുറക്കുവാനാവില്ല
കാരണമവയ്ക്കുമേൽ
നാമെന്നോ തുടിയുണർത്തിയിരിക്കുന്നു.
ഇരുളിനെ പ്രണയിച്ച പകലോ നാം?
അല്ല.......
അനന്തയാമത്തിൽ നീ നിലാവും
ഞാൻ രാത്രിയുമായിരുന്നു.
പകലിൽ നീ വെളിച്ചവും
ഞാൻ സൂര്യനുമായിരുന്നു.
പിന്നെയോ.....
നമ്മേ വഞ്ചിച്ചത് നാമിരുവരും-
തന്നെയായിരുന്നൊടുവിൽ...
ഈ മറുകരകരകാണാ തുഴച്ചിലുകളിൽ
പരസ്പരം പങ്കായങ്ങൾ തുഴയാതെ
തളർന്നുപോയതു നാം തന്നെ.....!
പുകഞ്ഞുതീരുമാ പകലിനുമുന്നേ
ഒരുവട്ടംകൂടെ പുൽകാം നമുക്ക്
പകുത്ത പിറവിതൻ ആത്മശാന്തമായ്
പ്രണയത്താൽ മോക്ഷമണഞ്ഞീടാം....!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......