വീട്ടിലെ ദൈവങ്ങൾ

താഴെയും മുകളിലും
മൂന്നു കിടക്കയറ
രണ്ടിലും മുറിയിൽ
വാതിലുള്ള ശൗചാലയം
നീളമുള്ള ഉമ്മറമുറി
വിലയേറിയ ഇരിപ്പിടങ്ങൾ
കൂടിയ ഇഞ്ചുകളുടെ
ടെലിവിഷൻ
സ്വർണ്ണത്താളിൻ വാതിൽപ്പുറത്ത്
മരപ്പണി പുറം ഇരിപ്പിടം
പുകയടിയാത്ത ചിമ്മിനി
പുകയാത്ത അടുക്കള
മനുഷ്യനുയർത്തിയ
സൗധങ്ങളിൽ
അകത്തെങ്ങോ
ഗോവണിയിടനാഴിയിൽ
ശ്വാസം കിട്ടാതെ
"ദൈവങ്ങൾ"
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......