ഈ മഴയും.........

കുത്തി പെയ്ത മഴ
പൊടുന്നനെ നിൽക്കുന്നു
കുമ്പളപൊയ്കയിൽ വെള്ളം
തളംകെട്ടി നിൽക്കുന്നു
നിനക്കാത്ത പെയ്ത്ത് നനഞ്ഞ്
അരികൊന്നിടിഞ്ഞു വീഴുന്നു
ചായ്പ്പ് ചാലുകളിൽ മീനുകളില്ലാത്ത
ഒരു പുഴയൊഴുകുന്നു
കടലാസു കപ്പലുകൾ
തീരങ്ങളില്ലാത്ത കടലിലേക്ക്
തിരഞ്ഞും മറിഞ്ഞും യാത്രയാവുന്നു
സൂര്യനസ്തമിക്കാത്ത സന്ധ്യയിൽ
കാർമുകിൽ കരിമ്പടം തീർക്കുന്നു
കരിമ്പന കാടുകളിൽ ചിലതിൽ
പനമ്പഴം പഴുക്കാനൊരുങ്ങുന്നു
വീശിയടിച്ച കാറ്റിനു പുറകേ
ചാറ്റൽ മഴ പിന്നെയും വരുന്നു
വിരഹനൊമ്പര ഹൃദയത്തിൽ
പ്രണയചിത്രമായ് നീയും പെയ്യുന്നു
ഇവിടെ ഒറ്റമരത്തണലിലിറ്റുവീഴുന്ന
തുള്ളികൾക്ക് നിന്റെ ഗന്ധമാണ്
ഈ മഴയും ഓർമ്മകളുടെ ഒരു
വിരഹത്തിനും ഒരു പ്രണയത്തിനും
മൂകസാക്ഷിയായി ഏകാകിയാമെന്നെ
നനയിച്ചു യാത്രയാവുന്നു....!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......