ദൈവം ആണോ പെണ്ണോ ?
ദൈവം ആണോ പെണ്ണോ
ദൈവത്തിന്റെ ചിന്തകൾ
ആണിന്റെയോ പെണ്ണിന്റയോ...?
ആണിന്റെയോ പെണ്ണിന്റയോ...?
ഒന്നു പുറംകടലിൽ അല തീർത്ത്
കരയെമാത്രം ചുംബിച്ചുണർത്തി
ഒഴിഞ്ഞ ശംഖുകളെറിഞ്ഞ്
തിരിച്ചു പൊകുന്നതാണ്.
കരയെമാത്രം ചുംബിച്ചുണർത്തി
ഒഴിഞ്ഞ ശംഖുകളെറിഞ്ഞ്
തിരിച്ചു പൊകുന്നതാണ്.
രണ്ടാമത്തേത് ആഴക്കടലാണ്
മുഖം ശാന്തമെങ്കിലും
അനലാഴങ്ങളിൽ കുത്തൊഴുക്കും
ചുഴികളുമുള്ള ജീവന്റെ തുടിപ്പുള്ള
മരുപ്പച്ചയും.
മുഖം ശാന്തമെങ്കിലും
അനലാഴങ്ങളിൽ കുത്തൊഴുക്കും
ചുഴികളുമുള്ള ജീവന്റെ തുടിപ്പുള്ള
മരുപ്പച്ചയും.
ദൈവത്തിന്റെ ശരീരം
ആണുടലോ പെണ്ണുടലോ...?
ആണുടലോ പെണ്ണുടലോ...?
ഒന്നാമത്തെ ഒരിക്കൽ മാത്രം
ഇതൾ വിരിയുന്ന ഋതു
കാഠിന്യ പേശികളിൽ ചുടുരണം
ഒഴുകുന്ന ധമനിതുടിക്കുന്ന കാരു,
ബുദ്ധിയിലൊരിടത്തിൽ കൂട്ടിയ
ഒരുതലോടലിൽ ഉണരുകയും
നാഭിതൻ താഴെതട്ടുകളിൽ
ഇതൾ വിരിയുന്ന ഋതു
കാഠിന്യ പേശികളിൽ ചുടുരണം
ഒഴുകുന്ന ധമനിതുടിക്കുന്ന കാരു,
ബുദ്ധിയിലൊരിടത്തിൽ കൂട്ടിയ
ഒരുതലോടലിൽ ഉണരുകയും
നാഭിതൻ താഴെതട്ടുകളിൽ
തളിർത്തും കിളിർത്തും
നിമിഷത്തിൽ പെയ്തു പൊകുന്ന
ജീവന്റെ ഹിമകണം.
നിമിഷത്തിൽ പെയ്തു പൊകുന്ന
ജീവന്റെ ഹിമകണം.
രണ്ടാമത്തേത് ഒരു ഗ്രീഷ്മത്തിൽ
തുടങ്ങി ഒരു ഹേമന്തം വരെ
ഓരോമാസങ്ങളിലും നിർത്താതെ
മഴപോലെ തളിർക്കുന്ന ഋതു,
പനിനീർപ്പൂക്കൾതൻ മാർദ്ദവം
തീർത്തമേനിയിൽ തുളസിപ്പൂ
മണമുള്ള ഇതൾ,
ഇഷ്ട തലോടലിൽ മാത്രമുണരുന്ന
ചുടു നിശ്വാസങ്ങൾ, ഇടം കഴുത്തിൽ
തുടങ്ങി എവിടെയോ അവസാനിക്കുന്ന
മൂർച്ഛകളുടെ ഉറവ വറ്റാത്ത കടൽ.
ഓരോമാസങ്ങളിലും നിർത്താതെ
മഴപോലെ തളിർക്കുന്ന ഋതു,
പനിനീർപ്പൂക്കൾതൻ മാർദ്ദവം
തീർത്തമേനിയിൽ തുളസിപ്പൂ
മണമുള്ള ഇതൾ,
ഇഷ്ട തലോടലിൽ മാത്രമുണരുന്ന
ചുടു നിശ്വാസങ്ങൾ, ഇടം കഴുത്തിൽ
തുടങ്ങി എവിടെയോ അവസാനിക്കുന്ന
മൂർച്ഛകളുടെ ഉറവ വറ്റാത്ത കടൽ.
ദൈവത്തിന്റെ ഉടുപ്പുകൾ ആൺ
വെഷമോ പെൺ വേഷമോ ?
അദ്യത്തേത് ഒറ്റ തോർത്തിൽ
ഈരുപുറവും ബന്ധിച്ച കൈയ്യിൽ
കലപ്പയേന്തിയ ഒന്നോ, വിലകൂടിയ
ഈരുപുറവും ബന്ധിച്ച കൈയ്യിൽ
കലപ്പയേന്തിയ ഒന്നോ, വിലകൂടിയ
വാണിജ്യ മുദ്രയുള്ള നിക്കറും ബനിയനും
ഇട്ട ചെവിയിൽ നീലപ്പല്ലുള്ള ഫ്റീക്കോ,
വിയർക്കുന്ന ചൂടിൽ ടൈ കെട്ടിയ
കൈയ്യിൽ ഫയലുള്ള മേധാവിയൊ,
വിയർക്കുന്ന ചൂടിൽ ടൈ കെട്ടിയ
കൈയ്യിൽ ഫയലുള്ള മേധാവിയൊ,
തലയിൽ വട്ടത്തിലോ നീളത്തിലോ
തൊപ്പിയൊ മുടിഗിരിയൊ ഉണ്ടാവുന്ന വേഷം .
രണ്ടാമത്തേത്
ഇറുകിയ ലെഗ്ഗിനുകളിൽ
നിതംബമിളകുന്ന കംഫർട്ട് ഉടുപ്പ്,
രണ്ടുകയർ ബലംകൊണ്ട്
ഉടുപ്പ് താങ്ങുന്ന ഷോർട്സ്,
തിളങ്ങുന്നാഭരണം
ചുറ്റിമുറുക്കിയ ചട്ടയോ,
ചുറ്റിമുറുക്കിയ ചട്ടയോ,
പർദ്ദയോ, ചുവന്ന സാരിയൊ ആയിരിക്കണം.
ഇല്ലെങ്കിൽ...
ആണോ പെണ്ണോ ആരാകിലും
ആൺപെൺ ശൂന്യതയിൽ തലക്ക്
ആൺപെൺ ശൂന്യതയിൽ തലക്ക്
പുറകിൽ വെളിച്ചമുള്ള
ആശകളറ്റ ആത്മാവിന്റെ
നിർവൃതിപേറുന്ന നഗ്നതയായിരിക്കണം
ഉടുപ്പ്.
നിർവൃതിപേറുന്ന നഗ്നതയായിരിക്കണം
ഉടുപ്പ്.
എങ്കിലും ആരാവും ദൈവം ആണോ പെണ്ണോ....?
കതിരേഷ് പാലക്കാട്
Comments