ഇരു ലോകം

ഇരു ലോകം
ഒന്നു നിന്റെയും
ഒന്നു എന്റെയും
നിന്റെ ലോകത്തിൽ
അടുത്ത വീട്ടിലെ
കാശുണ്ട്
പശുവുണ്ട്,
പൊന്നുണ്ട്, ശകടമുണ്ട്
അവരെന്തുകരുതുമെന്ന
ആവലാതിയുണ്ട്
വെള്ളികൾ തീർക്കുന്ന
സ്വപ്നങ്ങളുണ്ട്
പക്ഷേ നീയില്ലതാനും

എന്റെ ലോകത്ത്
സ്വസ്തമായൊരു
നിശ്വാസമുണ്ട്
കനവുണ്ട് കാഴ്ചയുണ്ട്
കറുത്ത മഷിയുണ്ട്
ആരെന്തു പുലമ്പിലും
വാടാത്ത മനവുമുണ്ട്
അവിടെ ഹൃദയങ്ങൾ മാത്രം
സംവദിക്കാനൊരിടമുണ്ട്
ഓർമ്മകളിൽ നിന്നാത്മ
താളവുമുണ്ട്
പലജീവിത പടവുകളിൽ
കൈകോർത്തെന്നും
നടക്കുവാൻ സഹയാത്രികൻ
ഞാനുമുണ്ട്.......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......