ഒടുവിൽ
കുത്തൊഴുക്കിന്റെ പേക്കോലങ്ങളിൽ
അവളുമവനും ഒന്നിച്ചിരിക്കുന്നു
നുരയെ നുണഞ്ഞ ചുണ്ടുകൾ
പരസ്പരം വിഴുങ്ങാൻ ശ്രമിക്കുന്നു
പാതിയടഞ്ഞ കൺപോള ഇരുണ്ട വെളിച്ചത്തിൽ ആരെയോ തിരയുന്നു
നെഞ്ചിലേറ്റിയ പുകകൊണ്ട്
തലക്ക് മുകളിലൊരു വളയം
തീർക്കുന്നു
ഇരിക്കമെത്തയപ്പോഴേക്കും
മണിയറയായ് വേഷം മാറുന്നു
ഇരുട്ടിനകത്ത് എന്തൊക്കെയോ
പരസ്പരം തിരയുന്നു
ഒരു വിരലകലേ കണ്ടെത്തിയ
സ്വർഗ്ഗനടയിൽ ആണത്വമൊന്നു
ഇളകിമറിയുന്നു
ഒരേ നിശ്വാസങ്ങൾ, ഒരേ പുണരലുകൾ
ഒരേ വിറയലുകൾ ഒരേ കുളിരുകൾ
ഒരേ തളർച്ചകൾ
ഒടുവിലവൾമാത്രം ബാക്കിയാവുന്നു
നെറുകയിലൊരു മുദ്രയും "വേശ്യ"
കതിരേഷ് പാലക്കാട്
അവളുമവനും ഒന്നിച്ചിരിക്കുന്നു
നുരയെ നുണഞ്ഞ ചുണ്ടുകൾ
പരസ്പരം വിഴുങ്ങാൻ ശ്രമിക്കുന്നു
പാതിയടഞ്ഞ കൺപോള ഇരുണ്ട വെളിച്ചത്തിൽ ആരെയോ തിരയുന്നു
നെഞ്ചിലേറ്റിയ പുകകൊണ്ട്
തലക്ക് മുകളിലൊരു വളയം
തീർക്കുന്നു
ഇരിക്കമെത്തയപ്പോഴേക്കും
മണിയറയായ് വേഷം മാറുന്നു
ഇരുട്ടിനകത്ത് എന്തൊക്കെയോ
പരസ്പരം തിരയുന്നു
ഒരു വിരലകലേ കണ്ടെത്തിയ
സ്വർഗ്ഗനടയിൽ ആണത്വമൊന്നു
ഇളകിമറിയുന്നു
ഒരേ നിശ്വാസങ്ങൾ, ഒരേ പുണരലുകൾ
ഒരേ വിറയലുകൾ ഒരേ കുളിരുകൾ
ഒരേ തളർച്ചകൾ
ഒടുവിലവൾമാത്രം ബാക്കിയാവുന്നു
നെറുകയിലൊരു മുദ്രയും "വേശ്യ"
കതിരേഷ് പാലക്കാട്
Comments