ഋതുക്കൾ



വൃശ്ചികത്തിന്റെ മാസ്മരിക
തണുപ്പുകളിൽ നമ്മൾ
ഒരുമിച്ചു തളിർക്കുകയും
പൂക്കുകയും ചെയ്യുന്ന ഈ
ഋതു തന്നെയല്ലേ പ്രണയം..

മുല്ലവള്ളികളോടു ചുബിച്ചിറങ്ങുന്ന
മഞ്ഞുകണക്കൾക്കെന്തോ
പറയുവാനുണ്ട്..

നിലാക്കാലങ്ങളിൽ
നക്ഷത്രക്കൂട്ടുകളിൽ
മണൽത്തരികൾ
മന്ത്രിക്കുന്ന സ്വരമുണ്ട്
തീരംതൊടുന്ന അലകൾക്കു
മാത്രം കേൾക്കാനുള്ളവ

ഓളങ്ങളുടെ കയറ്റിറക്കങ്ങളിൽ
സ്വയം അലിഞ്ഞുചേരാൻ
ഒരു കാലത്തിനിപ്പുറം
കാത്തിരിക്കാം വെറുതേ

ഉള്ളുപൊള്ളുന്ന വേനൽ-
ക്കാലങ്ങളിൽ ആലിപ്പഴംപോൽ
പൈയ്തൊഴിയാം നാം

എവിടെ പങ്കായങ്ങൾ
വിശ്രമിക്കുന്ന തീരങ്ങൾ....?


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......