പുഴ പറഞ്ഞത്
പകൽ വന്ന് പുഴയോട് ചോദിച്ചു
ക്ഷീണിതയായതെന്തേ
മഴ വന്ന് മാറത്ത് വീണപ്പോൾ
മടിശ്ശീല മനുഷ്യർ പറിച്ചെടുത്തു
വെയിൽ വന്നു ചൂടേറിയപ്പോൾ
ശിരസ്സുവെട്ടി അതിരു തീർത്തു
മേഘസംഗമങ്ങൾക്കിടയിൽ
മാനമിരുണ്ടപ്പോൾ യന്ത്രം കോണ്ട്
ചോരയൂറ്റി വീപ്പകൾ നിറച്ചൂ
ക്ഷീണിതയായെങ്കിലുമെനിക്ക്
ജീവനുണ്ടല്ലോ പ്രിയനേ
എന്റെ ശവകൂടീരംതീർത്ത് മണിമാളിക
പണിയുംവരെ മനുഷ്യരെയൊന്നു
ഊട്ടീടട്ടേ ഞാൻ..........!
ക്ഷീണിതയായതെന്തേ
മഴ വന്ന് മാറത്ത് വീണപ്പോൾ
മടിശ്ശീല മനുഷ്യർ പറിച്ചെടുത്തു
വെയിൽ വന്നു ചൂടേറിയപ്പോൾ
ശിരസ്സുവെട്ടി അതിരു തീർത്തു
മേഘസംഗമങ്ങൾക്കിടയിൽ
മാനമിരുണ്ടപ്പോൾ യന്ത്രം കോണ്ട്
ചോരയൂറ്റി വീപ്പകൾ നിറച്ചൂ
ക്ഷീണിതയായെങ്കിലുമെനിക്ക്
ജീവനുണ്ടല്ലോ പ്രിയനേ
എന്റെ ശവകൂടീരംതീർത്ത് മണിമാളിക
പണിയുംവരെ മനുഷ്യരെയൊന്നു
ഊട്ടീടട്ടേ ഞാൻ..........!
കതിരേഷ് പാലക്കാട്
Comments