ഒരു ദുബായ് ചിന്ത
ഒന്നുമില്ലായ്മയിൽനിന്നോരാ-
കനൽ മണലാരണ്യങ്ങളിൽ
വിയർപ്പൂറ്റി പടുത്തുയർത്തിയ
മാസ്മരികനഗരമാണു ദുബായ്
കനൽ മണലാരണ്യങ്ങളിൽ
വിയർപ്പൂറ്റി പടുത്തുയർത്തിയ
മാസ്മരികനഗരമാണു ദുബായ്
ഒരു കുന്നും തകർക്കാതെ
ഒരു കാടും തെളിക്കാതെ
ഒരു പുഴയും മുറിക്കാതെ
ഒരു കുടിയും ഒഴിക്കാതെ
പണിയെടുത്തവന്റെ വീട്ടിൽ
പട്ടിണി മാറ്റുന്ന ദുബായ്
ഒരു കാടും തെളിക്കാതെ
ഒരു പുഴയും മുറിക്കാതെ
ഒരു കുടിയും ഒഴിക്കാതെ
പണിയെടുത്തവന്റെ വീട്ടിൽ
പട്ടിണി മാറ്റുന്ന ദുബായ്
ദൈവത്തിന്റെ സ്വന്തം നാട്ടിലും
ദുബായുകളൊരുങ്ങുന്നുണ്ട്
ദുബായുകളൊരുങ്ങുന്നുണ്ട്
കുടിയൊഴുപ്പിച്ച് കുത്തകയെടുത്ത്
കുന്നിൻ നെഞ്ചിടിച്ച് കൂമ്പാരംക്കൂട്ടി
കാടുകൾ വെട്ടി തട്ടുകളടിച്ച്
കായൽപാടം കവർന്നെടുത്ത്
പുഴ മുറിച്ച് പുക നിറച്ച്
രാഷ്ട്രീയ പേക്കോലങ്ങളുടെ
തണലിൽ ചുവന്ന നോട്ടിനായ്
പ്രകൃതിയുടെ ശവപ്പറമ്പിനുമേൽ
മണിമാളികകളുയരുന്നു, ഇവിടെ
ഭൂമിതൻ രക്തസാക്ഷിത്വത്തിലോ-
രാമുഗ്ധ സൗന്ദര്യത്തിലോരോ ദുബായ്
കുന്നിൻ നെഞ്ചിടിച്ച് കൂമ്പാരംക്കൂട്ടി
കാടുകൾ വെട്ടി തട്ടുകളടിച്ച്
കായൽപാടം കവർന്നെടുത്ത്
പുഴ മുറിച്ച് പുക നിറച്ച്
രാഷ്ട്രീയ പേക്കോലങ്ങളുടെ
തണലിൽ ചുവന്ന നോട്ടിനായ്
പ്രകൃതിയുടെ ശവപ്പറമ്പിനുമേൽ
മണിമാളികകളുയരുന്നു, ഇവിടെ
ഭൂമിതൻ രക്തസാക്ഷിത്വത്തിലോ-
രാമുഗ്ധ സൗന്ദര്യത്തിലോരോ ദുബായ്
നാഗരീകതയുടെ പേക്കോലങ്ങളിൽ
നഷ്ടപ്പെടാനൊരു ചില്ലുമാത്രമായ്
അവനിതന്നാത്മാവിനും പറയുവാനുണ്ട്
അതിവിദൂത്തിലല്ലാത്തൊരു കഥ
ക്ഷോപമമല്ലാത്ത വേദനപിടച്ചിലിൻ കഥ
നഷ്ടപ്പെടാനൊരു ചില്ലുമാത്രമായ്
അവനിതന്നാത്മാവിനും പറയുവാനുണ്ട്
അതിവിദൂത്തിലല്ലാത്തൊരു കഥ
ക്ഷോപമമല്ലാത്ത വേദനപിടച്ചിലിൻ കഥ
തച്ചുതകർത്ത മൊട്ടക്കുന്നുകളുടെ
കാർന്നു തിന്ന കടലാഴങ്ങളുടെ
നികത്തിതീർന്ന കായലുകളുടെ
ഊറ്റിക്കുടിച്ച ഉറവകളുടെ
വെട്ടിനശിപ്പിച്ച കാടുകളുടെ
ഒരു രോദനം, ഒരു പിടച്ചൽ ഒരുനേരം
ഒരു കനൽമാരി, ഒരു അല ഉയരത്തിൽ
ദൈവത്തിന്റെ സ്വന്തം മക്കളുടെമേൽ
പ്രകൃതിയൊരുക്കുന്ന 'ദുബായ്'
കാർന്നു തിന്ന കടലാഴങ്ങളുടെ
നികത്തിതീർന്ന കായലുകളുടെ
ഊറ്റിക്കുടിച്ച ഉറവകളുടെ
വെട്ടിനശിപ്പിച്ച കാടുകളുടെ
ഒരു രോദനം, ഒരു പിടച്ചൽ ഒരുനേരം
ഒരു കനൽമാരി, ഒരു അല ഉയരത്തിൽ
ദൈവത്തിന്റെ സ്വന്തം മക്കളുടെമേൽ
പ്രകൃതിയൊരുക്കുന്ന 'ദുബായ്'
അതിവിദൂത്തിലല്ലാത്തൊരു
അവനിതൽ രോദനം കേൾക്കുന്നു
കരുതിയിരിക്കുക..... കരുതിയിരിക്കുക
അവനിതൽ രോദനം കേൾക്കുന്നു
കരുതിയിരിക്കുക..... കരുതിയിരിക്കുക
കതിരേഷ് പാലക്കാട്
Comments