ഉരുളത്തണുപ്പുകൾ

പലജാതി തൊടിയിൽ
ആലിപ്പഴം വീഴുന്നു
ചിലതു പൊട്ടിയും ചിലതു
പൊട്ടാതെയും ഉരുളത്തണുപ്പുകൾ
അറിയാതെയലിയുന്നു

മണൽത്തുരുത്തുകളിൽ
വിയർത്തും തണുത്തും
സ്വയമുരുകി ഊർന്നുപോകുന്നു

കാട്ടുവള്ളിയിൽ ഉതിർന്നും
തൂങ്ങിപ്പിടിച്ച് നിശാഗന്ധി
അടരാതെ ആർക്കോവേണ്ടി
ഇളകിയാടുന്നു

കൊള്ളിയാനുറങ്ങിയ പാതിരാവിൽ
മൗനം ഭേദിച്ച് ഇടിവെട്ടലുകൾ
ഒന്നു കുറുക്കിയും ഒന്നു നീട്ടിയും
വെട്ടിവീഴുന്ന മിന്നൽപിണരുകൾ

പലതുള്ളി പെരുവെള്ളങ്ങൾ
ഈ തോറ്റുപോയവനെനോക്കി
ആർത്തട്ടഹിച്ച് തുള്ളുന്നു
കൈവെടിഞ്ഞ മലദൈവങ്ങൾ
ഈറനുടുത്തു ചിരിക്കുന്നു

ഒരിക്കലും തളരാതെ
മൃദുമനമിങ്ങനെ വീണ്ടും
പ്രതീക്ഷയുടെ കനൽ
പുകയ്ക്കുന്നു..... ഇല്ല
ഞാനിവിടെ വിജയിക്കുകയോ
തോൽക്കുകയോ ചെയ്യുന്നില്ല......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......