വേറിട്ട വഴികളിലെ പൊല്ലാപ്പുകൾ
..................................................
പച്ചയായി ക്രൂശിക്കപ്പെടുന്ന
ചില ജന്മങ്ങളുണ്ട്
രക്തബന്ധങ്ങളിലും
ഹൃദയബന്ധങ്ങളിലും
പരിചിതമല്ലാത്ത വഴികളുടെ
ദിശ കല്പ്പിക്കുന്ന ചിലരാൽ.
അറിഞ്ഞുകൊണ്ടൊരു സൂചികുത്ത് എന്റെ മുറിവുകളിൽ
മുറിവില്ലാത്തവന്റെ വക.
അവർക്ക് ഈ ക്ഷണികനിമിഷങ്ങളിൽ
മുറിവില്ലെന്നറിയിക്കുവാൻ.
മതി മതി നിറുത്തുവിൻ
ഞാനാ പഴയ പൈതലല്ല,
മതി മതി നിറുത്തുവിൻ
ഞാൻ നീയറിഞ്ഞ മിത്രമേയല്ലയിപ്പോൾ.
സ്മൃതികളെല്ലാം നിറവേറ്റിയ
നിങ്ങളോടെനിക്കു പരാധിയില്ല,
അസൂയയും.
നിൻ ജീവിതം ധന്യമെങ്കിലത്
ആഘോഷമാക്കുക സ്വകുടുംബത്തിൽ..
എനിക്കൊട്ടുമേ പരാധിയില്ല,
പരിഭവങ്ങളും.
എന്നെയൊരിക്കലും നിന്നിലൂടളക്കാതിരിക്കുക
കാരണം കാഴ്ച്ചപ്പാടുകൾ
വേറേയാണുനിന്റയും എന്റെയും.
ഞാനെൻ സാഹചര്യംപോൽ നീയും,
പരസ്പ്പരമറിയാത്ത വഴികളെപ്പഴിക്കരുത്
ഞാനൊരു കോലിലുമളന്നതേയില്ല നിന്നെ,
ഞാൻ പഴിച്ചതേയില്ല നീയെത്ര മികച്ചതെങ്കിലും, വഴിപിഴച്ചെതെങ്കിലും.
എന്നോടെന്തിനീ വാശിതീർക്കുന്നു
എന്നെയെന്തിനു പഴിചാരുന്നു നീ...?
ഓർക്കുക കാലം എല്ലാറ്റിനുമെല്ലാവർക്കും ഒരു സമയം തരും... വൈകിയെങ്കിലും,
അന്നും എന്നോയറിഞ്ഞ പണ്ടത്തെ ഞാനാവില്ല ഇന്നത്തെപ്പോലെ.
ഉയരുന്ന വഴികളിൽ നല്ലതു വരട്ടെ
അല്പ്പാലങ്കാരങ്ങളിൽ അഹങ്കാരം
വരാതിരിക്കട്ടെ, ഇനിയൊരിക്കലും
അടിപതറാതിരിക്കട്ടെ, നിന്റെ സ്വപ്നങ്ങൾപോൽ നീ ജീവിക്കട്ടെ.
എന്റെ സ്വപ്നങ്ങൾ വേറെയാണ്.
വരുമൊരു ദിനമെങ്കിലും എനിക്ക്,
വരാതിരിക്കിലും സാരമില്ല
ഞാൻ ഞാൻമാത്രമായ്ജീവിച്ച
ജീവിതമോർത്തു മൃതിയടഞ്ഞിടാം.
നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുവിൻ,
ഞാൻ എങ്ങിനെ ജീവിതം നയിക്കണമെന്ന് ഞാൻ തീരുമാനിച്ചുകൊള്ളാം......!
കതിരേഷ് പാലക്കാട്
Comments