വെയ്റ്റര്‍

ഇരുണ്ട വെളിച്ചത്തില്‍
അടുക്കിവച്ച മദ്യ കുപ്പികള്‍ ....
ഇടക്കെങ്ങോ വന്നുമറയുന്നു
മദ്യപന്മാര്‍ ..........

ഇരുട്ടാണ്‌........മനസിലെപ്പോഴും .....
വഴിയിലെവിടെയോ  വഴുതിയ കൌമാരം .....
ഒരു കരക്കായ് കാതോര്‍ക്കുന്നു .....

പ്രണയവും പ്രാരാബ്ധവും ....
പ്രതിബന്ധമായ് തീരുമ്പോള്‍ .....
തുണയായ് ഓര്‍മ്മകള്‍ മാത്രം .....
ആദിക്കും അന്തിക്കുമിടയില്‍ .....
പെയ്തൊഴിഞ്ഞു പോകുന്ന
മഴത്തുള്ളികള്‍പോലെ ..ഈ ജീവിതം ...

വിരലുകള്‍ ഓടിയ "കീ "ബോര്‍ഡില്ല...പകരം 
"കാഷ്ട്രോണ്‍" ബില്ലിങ്ങിലെ " കീ "കീ " മാത്രം ....
മൌസുകള്‍ തഴുകിയ കൈകളില്‍ ഇന്ന് 
മദ്യക്കുപ്പിതന്‍ "ഓപ്പണര്‍" മാത്രം ....

എങ്കിലും തെല്ലും പതര്‍ച്ചയില്ലയുള്ളില്‍ ....
കാഠിന്യം മനസ്സില്‍ കടന്നുകൂടിയോ ...???
അശങ്കവേളയില്‍ ...ആശ്വാസമായ്  ....
എന്‍ മനപ്പെണ്ണിന്‍ വീണാനാദം .....!
ഇന്നത്തെ രാവും ഇടിമുഴക്കങ്ങളും ...
 
നാളെയോരോ കഥകളായ് തീരും ....
അന്നും ഓര്‍മയില്‍ എടുത്തുനോക്കാന്‍ ...
ചില അനുഭവങ്ങളായ് ....തീരട്ടെയീദിനങ്ങളും
ദുഖങ്ങളും എലാമെല്ലാം ........................! 09/08/2010
  

Comments