അപൂർണ്ണത

വിസ്മൃതമായ ഭൂതകാലം
മൗനത്തിന്റെ തടവറക്കപ്പുറത്ത്
വിശാലമായ ഇടനാഴികളിൽ
പൃഥ്വിയുടെ പ്രഥമസംഗീതം
മുഴക്കുന്നു

തോരാതെ പെയ്തുവിറച്ചിട്ടും
മരവിക്കാത്ത ഓർമ്മകൾ
അഗ്നിയെ ഹൃത്തിലൊളിച്ച്
നനുത്തു സ്പർശ്ശിക്കുന്നു
കാലത്തിൻ കയറ്റിറക്കങ്ങൾ
കോറിയിട്ട ചുമർചിത്രങ്ങളിൽ
ഒരിക്കലും മുഴുമിക്കാത്ത
വിശ്വചിത്രം... 'ജീവിതം'
എന്ന മൂന്നക്ഷരങ്ങളിൽ
അപൂർണ്ണമായി തുടരുന്നു.......!



കതിരേഷ് പാലക്കാട്

Comments