രാത്രിയിലെ തീവണ്ടി

മഴയിൽ
ജാലകയിരിപ്പിടത്തിൽ
ഒരു തീവണ്ടി യാത്ര
ഓർമ്മകൾ
പെയ്തിറങ്ങുന്നു
പ്രണയങ്ങളുടെ
വിരഹങ്ങളുടെ
ചുംബനങ്ങളുടെ
കുളിരുമായ്
നനുത്തു വിറയ്ക്കുന്നു
മനസ്സ്
ഇരുട്ട് ഭേദിച്ച്
ഇടയ്ക്കൊന്നു ചൂളംവിളിച്ച്
കുതിച്ചുപായുന്നു തീവണ്ടി.....!


കതിരേഷ് പാലക്കാട്

Comments