ചായംതേയ്ച്ച വാക്ക്
ചില മുഖങ്ങളുണ്ട്
ചായം തേയ്ക്കാതെയും
വാക്കുകൾകൊണ്ട്
മൂടുപടം സൃഷ്ടിച്ചവ
നിഷ്ക്കളങ്ക മനസ്സുകളെ
മോഹങ്ങളുടെ വർണ്ണംചാലിച്ച്
പെട്ടെന്നൊരുനാൾ
ഇരുട്ടിലേക്ക് തള്ളിയിടുന്നവ
ഉഴലുന്ന വഞ്ചിയിൽ
ഗത്യന്തരമില്ലാതെ
പങ്കായങ്ങളേൽപ്പിച്ചവരുടെ
മുഖംപോലും കാണാതെ
തുഴ കടലിലേയ്ക്കെറിഞ്ഞ്
സ്വയം നീന്തിക്കയറുന്നവർ
ആത്മാക്കളന്യമായിടത്ത്
ഔചിത്യം നഷ്ടപ്പെവർ
തിരകളിൽപ്പെട്ടുലയാതിരിയ്ക്കുവാൻ
തട്ടകങ്ങളൊഴിഞ്ഞ്
ഒഴുക്കിനോടൊപ്പം നീണ്ട
മൗനത്തിലേയ്ക്ക് യാത്ര
തിരിക്കുന്നു.......!
കതിരേഷ് പാലക്കാട്
മോഹങ്ങളുടെ വർണ്ണംചാലിച്ച്
പെട്ടെന്നൊരുനാൾ
ഇരുട്ടിലേക്ക് തള്ളിയിടുന്നവ
ഉഴലുന്ന വഞ്ചിയിൽ
ഗത്യന്തരമില്ലാതെ
പങ്കായങ്ങളേൽപ്പിച്ചവരുടെ
മുഖംപോലും കാണാതെ
തുഴ കടലിലേയ്ക്കെറിഞ്ഞ്
സ്വയം നീന്തിക്കയറുന്നവർ
ആത്മാക്കളന്യമായിടത്ത്
ഔചിത്യം നഷ്ടപ്പെവർ
തിരകളിൽപ്പെട്ടുലയാതിരിയ്ക്കുവാൻ
തട്ടകങ്ങളൊഴിഞ്ഞ്
ഒഴുക്കിനോടൊപ്പം നീണ്ട
മൗനത്തിലേയ്ക്ക് യാത്ര
തിരിക്കുന്നു.......!
കതിരേഷ് പാലക്കാട്
Comments