പ്രളയാനന്തര നെല്ലിയാമ്പതി
ഇന്നലത്തെ മഴയില്
കൊണ്ടുപോയ മലയാണപ്പാ
കാട്ടുമക്കളാണപ്പാ
കണ്ണീരു തോർന്നില്ലപ്പാ
കൊണ്ടുവരും ചോറ്റുപോതി
കണ്ടുകെട്ടും കക്ഷിക്കാര്
ഒറ്റനേരം ചോറു തിന്നാൻ
എട്ടുകാതം നടക്കണമപ്പാ
പട്ടിണി കണ്ട് അരിമണി
അന്യദേശം തന്നതപ്പാ
ആപ്പീസന്റ തമ്മിതല്ലീ
പുത്തനരി പൂപ്പലാക്കണ്
മാറ്റമില്ലാ മൂപ്പാ ഞങ്ങക്ക്
കാട്ടുദൈവം കൈവിട്ടപ്പാ
കയ്യുതരും നാട്ടാരെയും
കയ്യൊടിക്കും പാർട്ടികളപ്പാ
തോട്ടം പൂട്ടികെട്ടിയപ്പാ
തൊഴിലും കട്ടപ്പുറത്താണപ്പാ
എന്തുചെയ്യും മാരിയമ്മേ
ഏങ്ങി ഏങ്ങി കരയുന്നപ്പാ.......!
കതിരേഷ് പാലക്കാട്
കണ്ണീരു തോർന്നില്ലപ്പാ
കൊണ്ടുവരും ചോറ്റുപോതി
കണ്ടുകെട്ടും കക്ഷിക്കാര്
ഒറ്റനേരം ചോറു തിന്നാൻ
എട്ടുകാതം നടക്കണമപ്പാ
പട്ടിണി കണ്ട് അരിമണി
അന്യദേശം തന്നതപ്പാ
ആപ്പീസന്റ തമ്മിതല്ലീ
പുത്തനരി പൂപ്പലാക്കണ്
മാറ്റമില്ലാ മൂപ്പാ ഞങ്ങക്ക്
കാട്ടുദൈവം കൈവിട്ടപ്പാ
കയ്യുതരും നാട്ടാരെയും
കയ്യൊടിക്കും പാർട്ടികളപ്പാ
തോട്ടം പൂട്ടികെട്ടിയപ്പാ
തൊഴിലും കട്ടപ്പുറത്താണപ്പാ
എന്തുചെയ്യും മാരിയമ്മേ
ഏങ്ങി ഏങ്ങി കരയുന്നപ്പാ.......!
കതിരേഷ് പാലക്കാട്
Comments