എല്ലാമറിയുന്നോരേ (ചാനൽ ചർച്ചാപാനൽ)
എല്ലാമറിയുന്നോരേ
നിങ്ങളെവിടായിരുന്നു ഇത്രനാൾ ?
കുത്തിയോഴുകുംമുമ്പേ
തുറപ്പിക്കേണ്ടേ ഡാമിനെ
കഴുത്തോളം കയറുംമുമ്പേ
ഒഴിപ്പിക്കേണ്ടേ ജനങ്ങളെ
നിങ്ങളെവിടായിരുന്നു ഇത്രനാൾ ?
കുത്തിയോഴുകുംമുമ്പേ
തുറപ്പിക്കേണ്ടേ ഡാമിനെ
കഴുത്തോളം കയറുംമുമ്പേ
ഒഴിപ്പിക്കേണ്ടേ ജനങ്ങളെ
കീശയിൽ കാശുവീഴ്ത്താതെ
ഒരു പുഴക്കരയെങ്കിലും
പതിച്ചുകൊടുക്കാതിരിക്കേണ്ടേ
ഇത്ര കൃത്യം കാലാവസ്ഥയറിന്നോർ
അത്രമേൽ ജാഗ്രത കൊടുക്കേണ്ടേ
ഇത്ര കൃത്യം കാശു പറയുന്നോർ
കുത്തിപ്പിടിച്ച് കൊടുക്കേണ്ടേ മീനവന്
ചർച്ചക്കിരുന്നു നിറയ്ക്കുന്ന കാശും
കൊടുക്കാനുള്ള ഖ്യാതിയാണോ?
ഇത്രത്തോളം വാരിയെറിയാൽ
പ്രളയം മനസ്സിലാണോ ചെളിനിറച്ചത് ?
എല്ലാമറിയുന്നോരേ
എല്ലാമറിഞ്ഞിട്ടും കേരളമണ്ണിനെ
നിങ്ങൾ കൂട്ടികൊടുത്തതോ മഴക്ക്
ജാഗ്രതകളിൽ നിങ്ങളെ കണ്ടീല
നിലവിളികളിൽ നിങ്ങളെ കണ്ടീല
നിവർത്തികേടിലും നിങ്ങളെ കണ്ടീല
ഒരു തോണിയിലും നിങ്ങളെ കണ്ടീല
ഒരു ക്യാമ്പിലും നിങ്ങളെ കണ്ടീല
വെള്ളമിറങ്ങിയപ്പം വെളിച്ചം വന്നപ്പം
ഞെളിഞ്ഞിരുന്നിങ്ങനെ നിങ്ങപറയുന്നു
എല്ലാമറിയുന്നോരു ഞങ്ങളെന്ന്
അങ്ങിനെയിങ്ങിനെ ദിങ്ങനെ ചെയ്യാമായിരുന്നെന്ന്
എല്ലാമറിയുന്നോരേ പറയൂ
എല്ലാമറിഞ്ഞിട്ടും എവിടായിരുന്നു
നിങ്ങളൊക്കെ ?
കതിരേഷ് പാലക്കാട്
ഒരു പുഴക്കരയെങ്കിലും
പതിച്ചുകൊടുക്കാതിരിക്കേണ്ടേ
ഇത്ര കൃത്യം കാലാവസ്ഥയറിന്നോർ
അത്രമേൽ ജാഗ്രത കൊടുക്കേണ്ടേ
ഇത്ര കൃത്യം കാശു പറയുന്നോർ
കുത്തിപ്പിടിച്ച് കൊടുക്കേണ്ടേ മീനവന്
ചർച്ചക്കിരുന്നു നിറയ്ക്കുന്ന കാശും
കൊടുക്കാനുള്ള ഖ്യാതിയാണോ?
ഇത്രത്തോളം വാരിയെറിയാൽ
പ്രളയം മനസ്സിലാണോ ചെളിനിറച്ചത് ?
എല്ലാമറിയുന്നോരേ
എല്ലാമറിഞ്ഞിട്ടും കേരളമണ്ണിനെ
നിങ്ങൾ കൂട്ടികൊടുത്തതോ മഴക്ക്
ജാഗ്രതകളിൽ നിങ്ങളെ കണ്ടീല
നിലവിളികളിൽ നിങ്ങളെ കണ്ടീല
നിവർത്തികേടിലും നിങ്ങളെ കണ്ടീല
ഒരു തോണിയിലും നിങ്ങളെ കണ്ടീല
ഒരു ക്യാമ്പിലും നിങ്ങളെ കണ്ടീല
വെള്ളമിറങ്ങിയപ്പം വെളിച്ചം വന്നപ്പം
ഞെളിഞ്ഞിരുന്നിങ്ങനെ നിങ്ങപറയുന്നു
എല്ലാമറിയുന്നോരു ഞങ്ങളെന്ന്
അങ്ങിനെയിങ്ങിനെ ദിങ്ങനെ ചെയ്യാമായിരുന്നെന്ന്
എല്ലാമറിയുന്നോരേ പറയൂ
എല്ലാമറിഞ്ഞിട്ടും എവിടായിരുന്നു
നിങ്ങളൊക്കെ ?
കതിരേഷ് പാലക്കാട്
Comments