തിരു-ശേഷിപ്പ്
ആശകൾ വറ്റിത്തുടങ്ങിയ
കുളത്തിൽ
പ്രാരാബ്ദതയുടെ
ചൂണ്ടയിൽ കുടുങ്ങിയാണ്
എന്റെ സ്വപ്നങ്ങൾ പിടഞ്ഞത്
കടലാസുകഷണങ്ങളിൽ
മോഹങ്ങൾ നിഗഡിച്ചപ്പോൾ
ഞാൻ വെറും നൂലിഴതുമ്പ്
ലോകം നിറങ്ങൾനിറഞ്ഞ
കവചങ്ങളേക്കണ്ടൂ
സ്വയംബന്ധിച്ച കുരുക്കുകൾകണ്ടൂ
വാനോളം പറന്ന ചിറകുംകണ്ടൂ
കണ്ടു പഠിക്കണമെന്ന്
എന്റെ ഇരുട്ടിലേയ്ക്ക് പടർന്നു കയറിയ
നിഴലിലേയ്ക്ക് ചൂണ്ടുവിരലുകൾ ചൂണ്ടി
പക്ഷേ
എന്റെ സ്വപ്നങ്ങൾ മാത്രം
കണ്ടില്ലയാരും
നക്ഷത്രങ്ങളും നിലാവുമില്ലാത്ത
രാത്രിയുടെ വാനം
കാടും പുഴയും പൂക്കളുമില്ലാത്ത
പുകയുന്ന പകൽ
അക്ഷരങ്ങളില്ല കവിതയില്ല
കഥയുമില്ലാത്ത താളുകളിൽ
ഏതോ നമ്പരിനൊപ്പം
പൂജ്യങ്ങളെ ചേർത്ത് ചേർത്ത് കൂട്ടലും
കിഴിക്കലുംമാത്രമായി ഹൃദയം
പ്രണയങ്ങളില്ലാത്ത ചുംമ്പനവുമാ-
ചിരികളുമില്ലാത്ത എന്റെ കണ്ണുകളോട്
എന്നാണ് ഞാൻ അവസാനം
മിണ്ടിയത് ?
ഞാനെന്ന നൂലിഴ
വെറും അക്കങ്ങളെഴുതിയ
നിറമുള്ള കടലാസുകഷണത്തിൽ
അല്ല വേണ്ട..
പാസ്വേർഡുകൾ സങ്കീര്‍ണമായ
സാങ്കല്പിക ഡിജിലൈസ്ഡ്
നംമ്പരുകളിൽ
എന്റെ നാലുവരി കവിതയോടൊപ്പം
കുരുങ്ങി പിടയുന്നു
എന്റെ ആത്മാവ്
കളപ്പുരയിൽ
ശാന്തിയുടെ കവാടങ്ങളിൽ
രക്തബന്ധനങ്ങൾക്ക്
നോമിനേറ്റ് ചെയ്തപേരിന്റെ
റിലേഷൻഷിപ്പ് സ്റ്റാറ്റസ്സിൽ
കിടന്ന് മുക്തി നേടുന്നു
വെന്തുരുകിയ ഒരുപിടി ചാരത്തിൽ
ഒരു ജീവനുപരി, നേടിയ സമ്പത്തിൽ
ഒരു തലമുറയെങ്കിലും നമ്മൾ
ഓർമ്മിക്കപ്പെടുമായിരിക്കാം അല്ല.....!
കതിരേഷ് പാലക്കാട്
മോഹങ്ങൾ നിഗഡിച്ചപ്പോൾ
ഞാൻ വെറും നൂലിഴതുമ്പ്
ലോകം നിറങ്ങൾനിറഞ്ഞ
കവചങ്ങളേക്കണ്ടൂ
സ്വയംബന്ധിച്ച കുരുക്കുകൾകണ്ടൂ
വാനോളം പറന്ന ചിറകുംകണ്ടൂ
കണ്ടു പഠിക്കണമെന്ന്
എന്റെ ഇരുട്ടിലേയ്ക്ക് പടർന്നു കയറിയ
നിഴലിലേയ്ക്ക് ചൂണ്ടുവിരലുകൾ ചൂണ്ടി
പക്ഷേ
എന്റെ സ്വപ്നങ്ങൾ മാത്രം
കണ്ടില്ലയാരും
നക്ഷത്രങ്ങളും നിലാവുമില്ലാത്ത
രാത്രിയുടെ വാനം
കാടും പുഴയും പൂക്കളുമില്ലാത്ത
പുകയുന്ന പകൽ
അക്ഷരങ്ങളില്ല കവിതയില്ല
കഥയുമില്ലാത്ത താളുകളിൽ
ഏതോ നമ്പരിനൊപ്പം
പൂജ്യങ്ങളെ ചേർത്ത് ചേർത്ത് കൂട്ടലും
കിഴിക്കലുംമാത്രമായി ഹൃദയം
പ്രണയങ്ങളില്ലാത്ത ചുംമ്പനവുമാ-
ചിരികളുമില്ലാത്ത എന്റെ കണ്ണുകളോട്
എന്നാണ് ഞാൻ അവസാനം
മിണ്ടിയത് ?
ഞാനെന്ന നൂലിഴ
വെറും അക്കങ്ങളെഴുതിയ
നിറമുള്ള കടലാസുകഷണത്തിൽ
അല്ല വേണ്ട..
പാസ്വേർഡുകൾ സങ്കീര്‍ണമായ
സാങ്കല്പിക ഡിജിലൈസ്ഡ്
നംമ്പരുകളിൽ
എന്റെ നാലുവരി കവിതയോടൊപ്പം
കുരുങ്ങി പിടയുന്നു
എന്റെ ആത്മാവ്
കളപ്പുരയിൽ
ശാന്തിയുടെ കവാടങ്ങളിൽ
രക്തബന്ധനങ്ങൾക്ക്
നോമിനേറ്റ് ചെയ്തപേരിന്റെ
റിലേഷൻഷിപ്പ് സ്റ്റാറ്റസ്സിൽ
കിടന്ന് മുക്തി നേടുന്നു
വെന്തുരുകിയ ഒരുപിടി ചാരത്തിൽ
ഒരു ജീവനുപരി, നേടിയ സമ്പത്തിൽ
ഒരു തലമുറയെങ്കിലും നമ്മൾ
ഓർമ്മിക്കപ്പെടുമായിരിക്കാം അല്ല.....!
കതിരേഷ് പാലക്കാട്
Comments