വയ്യ വയ്യ അയ്യനേ


നൈഷ്ഠിക ബ്രഹ്മ്ചാരികളെ
രക്ഷിക്കാൻ
സ്വയം ചവറുകളാകുന്ന
ആ കുലമഹിമയുണ്ടല്ലോ
പറയാതെ വയ്യ

ആൾക്കൂട്ടം കണ്ട്
ഓട്ടിനുവേണ്ടി ചുവടുമാറ്റുന്ന
രാഷ്ട്രീയ ധാർമ്മികതയുണ്ടല്ലോ
കാണാതെ വയ്യ
വർഷങ്ങളുണ്ടായിട്ടും
നാലു നിയമജ്ഞരെ
പറഞ്ഞു മനസിലാക്കാതെ
നാലു കോടിജനത്തിനുവേണ്ടി
ചാനലിലിരുന്നു ഘോരഘോരം
ചർച്ചിക്കുന്നോരെ
കേൾക്കാതെ വയ്യ
ദ്രാവിഡൻ പോയവഴി
ബുദ്ധൻ വന്നതും
ബുദ്ധനേയോടിച്ച്
സ്വാമി വന്നതും
സ്വാമിയേത്തേടി പെണ്ണുവന്നതും
അറിയാതെ വയ്യ........
വയ്യ വയ്യ എന്നയ്യനേ
കലികാലത്തിൽ കാത്തുകൊൾക
നിൻ നൈഷ്ഠികം......!

കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......