ഒരു ഓൾഡ്ജെൻ സ്ക്കൂൾ നൊസ്റ്റാള്‍ജിയ
ഒറ്റമുറിയിൽ
എല്ലാവരും ഇരിയ്ക്കുമ്പോൾ
നിൽക്കുന്ന രണ്ടുപേർ
ഒന്നു ഞാൻ മറ്റൊന്ന് ടീച്ചർ
എല്ലാവരും ഇരിയ്ക്കുമ്പോൾ
നിൽക്കുന്ന രണ്ടുപേർ
ഒന്നു ഞാൻ മറ്റൊന്ന് ടീച്ചർ
പോള്ളുന്ന ചൂരലടികൾ
എപ്പോഴും വരുന്ന(ത്തുന്ന) തലവേദനകൾ
ഉറക്കംതൂങ്ങലുകളിൽ
പെട്ടെന്നു കിട്ടുന്ന ചോക്കേറ്
'ടീച്ചറേ' എന്ന് വിളിച്ചു
ചെറുവിരൽചൂണ്ടി സ്വയം ഉണ്ടാക്കിയെടുക്കുന്ന ഇടവേളകൾ
മണ്ണെണ്ണ വിളക്കിൽ പാതിയുറക്കത്തിൽ
എഴുതിതീർത്ത ഇംപോഷിഷനുകൾ
എട്ട് കഴിഞ്ഞതും തുടങ്ങിയ
ഇരുന്നൂറ്റി പത്തിനുള്ള നെട്ടോട്ടങ്ങൾ
ഊതി ഊതി വീർപ്പുമുട്ടൽ
സഹിക്കാതെ അക്ഷരങ്ങൾ
പെറ്റിട്ട റീഫില്ലർ
റെയ്നോൾഡ്സ് പേന, കുടഞ്ഞ് കുടഞ്ഞ് കിളിമൂക്കു
നനുപ്പിയ്ക്കുന്ന ഹീറോ പേന
ചപ്പി ചപ്പി കൂടുകീറിയ ഇലന്തിവട
ചക്കരപ്പാലൊഴുകും
ചുവന്ന തേൻമിഠായി
ഉച്ചക്കഞ്ഞി, ചെറുപയർപ്പുഴുക്ക്
ഓട്ടച്ചുമരിൽ ഒളിപ്പിച്ച ഉപ്പുപൊതി
സ്ലേറ്റ് കറുപ്പിച്ച ചെമ്പരത്തി
കിറുക്കലുകൾ മായ്ച്ച മഷിത്തണ്ട്
കോമ്പസ് കാവലിൽ തട്ടിനുതാഴെ
തുട്ടുകളൊളിപ്പിച്ച ജ്യോമെട്രിബോക്സ്
എഴുത്തൊഴുക്കിൽ
ഗട്ടറുകൾതീർത്ത കുഴിഡെസ്ക്ക്.
ഇരട്ട പേരുകൾ
കടക്കൺ നോട്ടങ്ങൾ
നുള്ളലുകൾ കോക്ക്രികൾ
ചോരകല്ലിക്കും അടികളിൽ
മനസ്സിലുരുവിട്ട ശാപങ്ങൾ
ഹോ.... എത്രയെഴുതുകിലും
വറ്റാത്ത ഓർമ്മക്കടലാണ് വിദ്യാലയം
സ്ക്കൂൾ......
അന്ന്
കഴിഞ്ഞുകിട്ടാൻ
പ്രാർത്ഥിച്ച മനസ്സ്
ഇന്ന്
കടന്നുകൂടുവാൻ വെമ്പുന്നു.....!
കതിരേഷ് പാലക്കാട്
എപ്പോഴും വരുന്ന(ത്തുന്ന) തലവേദനകൾ
ഉറക്കംതൂങ്ങലുകളിൽ
പെട്ടെന്നു കിട്ടുന്ന ചോക്കേറ്
'ടീച്ചറേ' എന്ന് വിളിച്ചു
ചെറുവിരൽചൂണ്ടി സ്വയം ഉണ്ടാക്കിയെടുക്കുന്ന ഇടവേളകൾ
മണ്ണെണ്ണ വിളക്കിൽ പാതിയുറക്കത്തിൽ
എഴുതിതീർത്ത ഇംപോഷിഷനുകൾ
എട്ട് കഴിഞ്ഞതും തുടങ്ങിയ
ഇരുന്നൂറ്റി പത്തിനുള്ള നെട്ടോട്ടങ്ങൾ
ഊതി ഊതി വീർപ്പുമുട്ടൽ
സഹിക്കാതെ അക്ഷരങ്ങൾ
പെറ്റിട്ട റീഫില്ലർ
റെയ്നോൾഡ്സ് പേന, കുടഞ്ഞ് കുടഞ്ഞ് കിളിമൂക്കു
നനുപ്പിയ്ക്കുന്ന ഹീറോ പേന
ചപ്പി ചപ്പി കൂടുകീറിയ ഇലന്തിവട
ചക്കരപ്പാലൊഴുകും
ചുവന്ന തേൻമിഠായി
ഉച്ചക്കഞ്ഞി, ചെറുപയർപ്പുഴുക്ക്
ഓട്ടച്ചുമരിൽ ഒളിപ്പിച്ച ഉപ്പുപൊതി
സ്ലേറ്റ് കറുപ്പിച്ച ചെമ്പരത്തി
കിറുക്കലുകൾ മായ്ച്ച മഷിത്തണ്ട്
കോമ്പസ് കാവലിൽ തട്ടിനുതാഴെ
തുട്ടുകളൊളിപ്പിച്ച ജ്യോമെട്രിബോക്സ്
എഴുത്തൊഴുക്കിൽ
ഗട്ടറുകൾതീർത്ത കുഴിഡെസ്ക്ക്.
ഇരട്ട പേരുകൾ
കടക്കൺ നോട്ടങ്ങൾ
നുള്ളലുകൾ കോക്ക്രികൾ
ചോരകല്ലിക്കും അടികളിൽ
മനസ്സിലുരുവിട്ട ശാപങ്ങൾ
ഹോ.... എത്രയെഴുതുകിലും
വറ്റാത്ത ഓർമ്മക്കടലാണ് വിദ്യാലയം
സ്ക്കൂൾ......
അന്ന്
കഴിഞ്ഞുകിട്ടാൻ
പ്രാർത്ഥിച്ച മനസ്സ്
ഇന്ന്
കടന്നുകൂടുവാൻ വെമ്പുന്നു.....!
കതിരേഷ് പാലക്കാട്
Comments