ശവം

അഗ്നിയിലേയ്ക്ക്
തള്ളിവിടും മുൻപേ
ആറടി മണ്ണിലൊതുക്കും മുന്നേ
അവസാന കാഴ്ച്ചകൾ കൂടി അനുവദിച്ചാൽ നന്ന്......
മരണപ്പെട്ട ജീവിതംകാണാത്ത
 പ്രിയപ്പെട്ടവരുടേയും അല്ലാത്തവരുടേയും
യഥാര്‍ത്ഥ മുഖം ഒന്നു കാണുവാൻ വേണ്ടി മാത്രം...... 

ശവം നേടിയ പേരിനും സ്വത്തിനും വേണ്ടി
 സ്വയം വെളിപ്പെടുന്ന ജീവശവങ്ങളുടെ സ്വരൂപം ...
.ഇവർ അനശ്വരമെന്നാ വിചാരം..... 
വിചാരിക്കട്ടെ... 
ജീവൻ പോകുംമുൻപേ ശവമായവരോട്
തർക്കിക്കാൻ ചത്തുപോയവനു പറ്റില്ലല്ലോ....!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......