പ്രണയ കണ്ണുകൾ

കണ്ണുകളാണ്
ഹൃദയത്തിലേയ്ക്കുള്ള
കുറുക്കുവഴികൾ
തുറന്നിട്ടത്
ആ മൗനങ്ങൾ
മിണ്ടിയതിൽപിന്നെ
ആഴങ്ങളിൽ നിന്നും
വെളിച്ചവുമിരുട്ടുമളന്ന്
നിറഞ്ഞുനിന്നതും
ആ മിഴികൾ തന്നെയാണ്
അകലങ്ങളിലേയ്ക്ക്
നാം അകന്നനിമിഷങ്ങളിലും
നമുക്കുവേണ്ടി വിതുമ്പിയതും
നമ്മുടെ കണ്ണുകൾ തന്നെയാണ്
ഇന്നുകളിൽ നിന്നോർമ്മകൾ
വന്നു വിളിയ്ക്കുമ്പോഴും
അറിയാതെ തുടിക്കുന്നിതാ
ഈ കണ്ണുകൾ വീണ്ടും.......!


കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......