ഒരു ജഡ്ജ്മെന്റ് രോദനം

ആശയത്തിനുമേൽ
ആശയക്കുഴപ്പങ്ങളുടെ
നീണ്ടനിരയിൽ അക്ഷരങ്ങൾ
ചക്രശ്വാസം വലിക്കുന്നുണ്ടായിരുന്നു

നീളാതെ ചുരുങ്ങാതെ സ്വരങ്ങൾ
വഞ്ചിക്കപ്പെട്ട വ്യജ്ഞനങ്ങൾ
നരകത്തിലെത്തിയ സ്വരചിഹ്നങ്ങൾ
കണ്ഠ്യം വാക്കുകളിൽ
ഞൊണ്ടിക്കളിക്കുമ്പോൾ
ദന്ത്യം അന്തമില്ലാത്ത യാത്രനടത്തിയതിൽ ക്ഷീണിച്ച്
മധ്യമങ്ങൾ ആത്മഹത്യ ചെയ്തു
ആത്മാവ് നഷ്ടപ്പെട്ട ഊഷ്മാക്കൾ
തലതല്ലി കരഞ്ഞു
താമസിക്കാൻ ഒരിടമില്ലാതെ ചില്ലുകൾ
വിഷമിക്കുന്നത് കണ്ട്
അധികം ഉപയോഗിക്കാത്ത
ഘോഷിമാത്രം തനിച്ചിരുന്ന് ആഘോഷിച്ചു

Comments