വിരഹം


ശബ്ദങ്ങൾ വറ്റിയ
മൗനതീരങ്ങളിൽ
ഇരമ്പലുകൾ നിലയ്ക്കാത്ത
മനസ്സാണ് നയനങ്ങളിൽ പെയ്തൊഴിയുന്നത്

ഒരു പ്രണയിത്തിനക്കരെ
കടമ്പുമരം പൂക്കുന്നതുംനോക്കി
കാത്തിരിപ്പാണൊരു കിളി
ഒരു നദിക്കിപ്പുറത്ത് നിസ്സംഗതയുടെ
സാക്ഷിയായ രണ്ട് അശ്രുക്കൾ
ഓർമ്മകളുടെ പലനിരപ്പുകൾ പെയ്തൊഴിഞ്ഞും
അന്തതലങ്ങളിലെ വ്യഥ
വിസ്മരിക്കുന്നില്ല മനസ്സ്.....!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......