പുറകിലേക്ക് എയ്ത അസ്ത്രം

ഇനിയൊരിക്കലും
തിരിച്ചുവരാത്ത
കാലങ്ങളിലേയ്ക്ക്
മോഹങ്ങളുടെ
അസ്ത്രം എയ്യുന്നു

കടന്നു വന്നകാടുകളിൽ
മുൾപ്പടർപ്പുകളുടെ
മുറിവുകളുണങ്ങാതെ
രക്തംവാർക്കുന്നു രണ്ടിലകൾ
കൂട്ടിയ കണക്കുകളിൽ
ഉത്തരംകിട്ടാതെ
വലകളിലെ നെയ്ത്ത്
പതിയെ പിറകിലോട്ട്
പിരിച്ചിടുന്നു ചിലന്തികൾ
നിറഞ്ഞ പുഴകൾ
നേർത്ത് നേർത്ത്
മരങ്ങളൊഴിഞ്ഞ മലകളിലെ
ഉറവയിലേയ്ക്കുതന്നെ
തിരിച്ചു പോകുന്നു
പുറകിലോട്ടു തൊടുത്ത
മോഹങ്ങളുടെ അസ്ത്രം
സ്വപ്നങ്ങൾ എരിയുന്ന
അസ്തമയസൂര്യനിൽ
ലയിച്ച് മറയുന്നു.....!



കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......