കൈയേറ്റം
പ്രകൃതിയുടെ മുൻപിൽ
നമ്മളെത്ര നിസാരരാണ്
ഒരൊറ്റദിവസം കുത്തിപെയ്ത മഴ
എത്രപെട്ടെന്നാണ് നമ്മുടെ കൈയേറ്റങ്ങളെ ഒഴിപ്പിക്കുന്നത്.
നമ്മളെത്ര നിസാരരാണ്
ഒരൊറ്റദിവസം കുത്തിപെയ്ത മഴ
എത്രപെട്ടെന്നാണ് നമ്മുടെ കൈയേറ്റങ്ങളെ ഒഴിപ്പിക്കുന്നത്.
അന്ന്,
മലക്കര
പത്ത് മരം പത്ത് സെന്റ്
ആരറിയാനാണ് ?
പുഴക്കര
ഒരു രണ്ടുമീറ്റർ സാറെ
ആരറിയാനാണ് ?
വയൽക്കര
അഞ്ച് സെന്റ് കെ.എൽ.യു
ആരറിയാനാണ് ?
മണ്ണിട്ടുമൂടിയ ചതുപ്പ്
ആരറിയാനാണ് ?
വറ്റിയകുളം വീതംവെച്ചുവിറ്റത്
ആരറിയാനാണ് ?
ആപ്പീസർ
ഇനിയും കാണണം ഉം..
ആരറിയാനാണ് ?
ഇന്ന്
എല്ലാമറിയുന്ന പ്രകൃതി
കോഴക്കളങ്ങളിൽ
കൈയേറ്റം ചെയ്യുന്നു
ആരറിയാനെന്ന് ചോദിച്ചതൊക്കെ
എല്ലാവരും അറിയുന്നുണ്ട്.
മലയോര മേഖലയിലേയും,നദീതീരങ്ങളിലേയും,
താഴ്ന്ന പ്രദേശങ്ങളിലേയും എല്ലാവരും
ജാഗ്രത പാലിക്കുക.
കതിരേഷ് പാലക്കാട്
മലക്കര
പത്ത് മരം പത്ത് സെന്റ്
ആരറിയാനാണ് ?
പുഴക്കര
ഒരു രണ്ടുമീറ്റർ സാറെ
ആരറിയാനാണ് ?
വയൽക്കര
അഞ്ച് സെന്റ് കെ.എൽ.യു
ആരറിയാനാണ് ?
മണ്ണിട്ടുമൂടിയ ചതുപ്പ്
ആരറിയാനാണ് ?
വറ്റിയകുളം വീതംവെച്ചുവിറ്റത്
ആരറിയാനാണ് ?
ആപ്പീസർ
ഇനിയും കാണണം ഉം..
ആരറിയാനാണ് ?
ഇന്ന്
എല്ലാമറിയുന്ന പ്രകൃതി
കോഴക്കളങ്ങളിൽ
കൈയേറ്റം ചെയ്യുന്നു
ആരറിയാനെന്ന് ചോദിച്ചതൊക്കെ
എല്ലാവരും അറിയുന്നുണ്ട്.
മലയോര മേഖലയിലേയും,നദീതീരങ്ങളിലേയും,
താഴ്ന്ന പ്രദേശങ്ങളിലേയും എല്ലാവരും
ജാഗ്രത പാലിക്കുക.
കതിരേഷ് പാലക്കാട്
Comments