ബാനർ
പാവം അവരറിയുന്നുണ്ടാവില്ല
വിശ്വാസങ്ങളേയ്ക്കാൾ
ആചാരസംരക്ഷണമെന്ന
ബാനറിൽ എഴുതിയിരിക്കുന്നത്.
അർത്ഥങ്ങൾ തേടിയുള്ള യാത്രയിലെ
കൈയ്യിൽ നിന്നും എങ്ങിനാ അമ്മേ
കുഞ്ഞുണ്ടാവുക എന്നു ചോദിച്ചപ്പോൾ
അങ്ങനെ ചോദിക്കല്ലേ മോനെ
തമ്പാട്ടി കണ്ണിൽ കുത്തും
എന്നു കേട്ടാണ് ദൈവഭയം ഉടലെടുത്തത്
ദൈവങ്ങളുടെ പ്രവാചകർ
ഭയങ്ങളുടെ ഇരുട്ടുകൾവിതച്ചിട്ട
ഹൃദയങ്ങളിൽ 'തത്വമസി'
ഒരു ആണിന്റെ രൂപത്തിനുനേരെ
മാത്രം വിരൽ ചൂണ്ടുന്നു.
അതു ഞാനും കൂടെയാണെന്ന ബോധം
എന്നു പിറക്കുമോ അന്നിവർ
ആചാരസംരക്ഷണം തിരുത്തി
അടിമവിമോചനമെന്ന
ബാനറുകൾകൊണ്ട് തെരുവുകൾ
ആഘോഷമാക്കും.
കതിരേഷ് പാലക്കാട്
കൈയ്യിൽ നിന്നും എങ്ങിനാ അമ്മേ
കുഞ്ഞുണ്ടാവുക എന്നു ചോദിച്ചപ്പോൾ
അങ്ങനെ ചോദിക്കല്ലേ മോനെ
തമ്പാട്ടി കണ്ണിൽ കുത്തും
എന്നു കേട്ടാണ് ദൈവഭയം ഉടലെടുത്തത്
ദൈവങ്ങളുടെ പ്രവാചകർ
ഭയങ്ങളുടെ ഇരുട്ടുകൾവിതച്ചിട്ട
ഹൃദയങ്ങളിൽ 'തത്വമസി'
ഒരു ആണിന്റെ രൂപത്തിനുനേരെ
മാത്രം വിരൽ ചൂണ്ടുന്നു.
അതു ഞാനും കൂടെയാണെന്ന ബോധം
എന്നു പിറക്കുമോ അന്നിവർ
ആചാരസംരക്ഷണം തിരുത്തി
അടിമവിമോചനമെന്ന
ബാനറുകൾകൊണ്ട് തെരുവുകൾ
ആഘോഷമാക്കും.
കതിരേഷ് പാലക്കാട്
Comments