നെന്മാറ ഉരുൾപൊട്ടൽ മിച്ചംവയ്ച്ചത്
സ്വപ്നങ്ങൾ
തളിർക്കുംമുന്നേ
മണ്ണെടുത്ത പിഞ്ചോമനകളേ
ഏതു പാപത്തിൻ
കണക്കെടുത്താണ്
മർത്യഘാതകൻ
എടുത്തത് ജീവൻ
തളിർക്കുംമുന്നേ
മണ്ണെടുത്ത പിഞ്ചോമനകളേ
ഏതു പാപത്തിൻ
കണക്കെടുത്താണ്
മർത്യഘാതകൻ
എടുത്തത് ജീവൻ
നാലു കുപ്പിവളപ്പൊട്ട്
മൂന്നു റബ്ബർവള
ഒരു ഹെയർ ബാന്റ്
ഒരു കൊച്ചു പൂമ്പാറ്റ
ചിതറിത്തെറിച്ച
കുഞ്ഞു കളിപ്പാട്ടവും
ജീവിതം തുന്നിതീരാത്ത
സ്റ്റാപ്ലർ പിന്നുകളും
തലേന്ന് സന്ധ്യയിൽ
പിഞ്ചോമനകണ്ണെഴുതിയ
ഒരു കൺമഷിക്കൂടും........
മഴയും മണ്ണും മലകളും
ജീവിതമായിരുന്നൊരു
മഴക്കാലത്ത്
നെഞ്ചുപിളർന്നകുന്ന്
ഒരുനിമിഷം പിടഞ്ഞതാണ്
ആ കുഞ്ഞുമുഖംപോലും കാണാതെ
മൺമൂടിയ ആത്മാക്കളുടെ
രോദനത്തിൽ ബാക്കിയായ
തിരുശേഷിപ്പുകൾ
ഒരു വിങ്ങലോടല്ലാതെ
നോക്കുമോ നമ്മുടെ
മിഴിയിണകൾ........!
കതിരേഷ് പാലക്കാട്
മൂന്നു റബ്ബർവള
ഒരു ഹെയർ ബാന്റ്
ഒരു കൊച്ചു പൂമ്പാറ്റ
ചിതറിത്തെറിച്ച
കുഞ്ഞു കളിപ്പാട്ടവും
ജീവിതം തുന്നിതീരാത്ത
സ്റ്റാപ്ലർ പിന്നുകളും
തലേന്ന് സന്ധ്യയിൽ
പിഞ്ചോമനകണ്ണെഴുതിയ
ഒരു കൺമഷിക്കൂടും........
മഴയും മണ്ണും മലകളും
ജീവിതമായിരുന്നൊരു
മഴക്കാലത്ത്
നെഞ്ചുപിളർന്നകുന്ന്
ഒരുനിമിഷം പിടഞ്ഞതാണ്
ആ കുഞ്ഞുമുഖംപോലും കാണാതെ
മൺമൂടിയ ആത്മാക്കളുടെ
രോദനത്തിൽ ബാക്കിയായ
തിരുശേഷിപ്പുകൾ
ഒരു വിങ്ങലോടല്ലാതെ
നോക്കുമോ നമ്മുടെ
മിഴിയിണകൾ........!
കതിരേഷ് പാലക്കാട്

Comments