ഒരു ഡിജിറ്റലൈസ്ഡ് കുമ്പസാരം
രഹസ്യങ്ങളുടെ
തടവറയിൽ നിന്നും
മനസ്സിനെ
മോചിപ്പിക്കാനാണ്
കുമ്പസാരക്കൂട്ടിലേക്ക്
മുറിവുകളേയെല്ലാം
പെറുക്കിയിട്ടത്
തടവറയിൽ നിന്നും
മനസ്സിനെ
മോചിപ്പിക്കാനാണ്
കുമ്പസാരക്കൂട്ടിലേക്ക്
മുറിവുകളേയെല്ലാം
പെറുക്കിയിട്ടത്
കുമ്പസാരക്കൂട്
കുടുസു മുറികളിലേക്കുള്ള
തുറുപ്പ് ചീട്ടാകുമെന്ന്
ഒരു വെളിപാടും
ഉണ്ടായില്ല
ഉരിഞ്ഞെടുത്തത്
ഉടയാടകൾ മാത്രമല്ല
ചരിത്രപുരുഷൻ
വിശ്വാസങ്ങളെ
പളുങ്കുപാത്രത്തിൽ
നിക്ഷേപിച്ച
ഹൃദയ കവചങ്ങളേയുമാണ്
അൾത്താരയിൽ
തിരുശേഷിപ്പുകളുടെ
മുറിവുകളുണങ്ങാതെ
രക്തം
വാർന്നുകൊണ്ടേയിരിക്കുന്നു
രക്ഷകന്റെ
പിൻ തലമുറക്കാര്
അപ്പോഴും
തിരുവസ്ത്രങ്ങളെ
തെരുവസ്ത്രമാക്കി
മഹാജനപദങ്ങളിൽ
വിൽപ്പനയ്ക്കു
വയ്ച്ചുകൊണ്ടിരുന്നു
അതെ
ഇത്
വെളിപാടുകളുടേയും
വെളിപ്പെടുത്തലിന്റെയും
കാലമെന്നോർക്കുക
മറയ്ച്ചുവയ്ക്കുന്നതെല്ലാം
പുറത്തുവരുന്ന
ഡിജിറ്റലൈസ്ഡ്
ലോകത്ത്
ഇനിയൊന്നും
ഒളിച്ചുവയ്ക്കനാവാതെ
ബദ്ധപ്പെടുന്നു
രഹസ്യങ്ങൾ.......!
കതിരേഷ് പാലക്കാട്
കുടുസു മുറികളിലേക്കുള്ള
തുറുപ്പ് ചീട്ടാകുമെന്ന്
ഒരു വെളിപാടും
ഉണ്ടായില്ല
ഉരിഞ്ഞെടുത്തത്
ഉടയാടകൾ മാത്രമല്ല
ചരിത്രപുരുഷൻ
വിശ്വാസങ്ങളെ
പളുങ്കുപാത്രത്തിൽ
നിക്ഷേപിച്ച
ഹൃദയ കവചങ്ങളേയുമാണ്
അൾത്താരയിൽ
തിരുശേഷിപ്പുകളുടെ
മുറിവുകളുണങ്ങാതെ
രക്തം
വാർന്നുകൊണ്ടേയിരിക്കുന്നു
രക്ഷകന്റെ
പിൻ തലമുറക്കാര്
അപ്പോഴും
തിരുവസ്ത്രങ്ങളെ
തെരുവസ്ത്രമാക്കി
മഹാജനപദങ്ങളിൽ
വിൽപ്പനയ്ക്കു
വയ്ച്ചുകൊണ്ടിരുന്നു
അതെ
ഇത്
വെളിപാടുകളുടേയും
വെളിപ്പെടുത്തലിന്റെയും
കാലമെന്നോർക്കുക
മറയ്ച്ചുവയ്ക്കുന്നതെല്ലാം
പുറത്തുവരുന്ന
ഡിജിറ്റലൈസ്ഡ്
ലോകത്ത്
ഇനിയൊന്നും
ഒളിച്ചുവയ്ക്കനാവാതെ
ബദ്ധപ്പെടുന്നു
രഹസ്യങ്ങൾ.......!
കതിരേഷ് പാലക്കാട്
Comments