(ഇയാളാണയാൾ... ശ്രീചിത്രനും ഞാനും ഒരുമിച്ചു ജീവിച്ച (ഞാൻ ഫിസിക്സും അവൻ മലയാള വകുപ്പും ആയിരുന്നു) കലാലയ ഓർമ്മക്കായ്)


ഭയം
അത്രമേലയാൾ ഭയന്നതുകൊണ്ടാവും
ഭൂതകാലത്തിലേയ്ക്കൊന്ന്
ഒർമ്മകളെ തിരിച്ചുവിടാതിരുന്നത്

രക്തബന്ധങ്ങൾ പൊട്ടിയൊലിച്ച
ഏതോ മുൾപ്പടർപ്പുകൾക്കിടയിലായിരുന്നു
അയാൾ അക്ഷരങ്ങൾ കണ്ടെടുത്തത്
കലാലയ ഇടനാഴികൾ,
ആ മുത്തശ്ശിമരം,
സൂചികൾ നിശ്ചലമായ ക്ലോക്ക് ടവർ...
പ്രകമ്പനങ്ങൾ തീർത്ത ഓഡിറ്റോറിയം
കിനാവുകളുറങ്ങാത്ത രാത്രിയിൽ
നക്ഷത്രങ്ങളെണ്ണികഴിഞ്ഞ പാതിരാത്രികൾ... ആ ഇരുട്ട്
ഒരു കിണ്ണത്തിൽ ചോറു പെറുക്കിയതും, ഒരു തുറുത്ത ബീഡിയിൽ പുക പങ്കുവയ്ച്ചതും... മനപ്പൂര്‍വ്വം അയാൾ മറന്നു കാണണം
ഇടയിലിവിടേയോ തന്നിലുപരി
ഒരു കാട്ടുതീ ആളിയപ്പോൾ
അയാൾ സ്വരൂപം തിരുത്തിയതും
അതുകൊണ്ട് മാത്രമാവണം
ഒരു ഗുരു അസ്ത്രം നെയ്യുമ്പോൾ
മുലപ്പാലിന്റെ മാധുര്യംപോലും
കശപ്പെന്ന് പറയേണം
കാരണം അയാൾ പണ്ടേ അങ്ങിനെ ആയിരുന്നു....... ഗുരുവും
ഒരാൾ ഒരു ആത്മാർത്ഥ
സുഹൃത്തിനെ നിഷേധിക്കുന്ന അടുത്ത നിമിഷം അയാൾ വേറെ ഒരാളാവുന്നു
ഇടനാഴിയിൽ അയാളുടെ കവിതയ്ക്ക് ഈണം പകർന്നവർ അയാളിനുപരി വളർന്നില്ല ഒരിക്കലും... ജീവിതത്തിൽ
ഇനിയവർ മിണ്ടിയാൽ ഭൂതകാലം
കഴുത്തിൽ കുരുങ്ങുന്ന ഒരു തൂക്കുകയറാവുമെന്ന ഭയം
അതു കൊണ്ടാവണം ആയാൾ
വെട്ടിമുറിച്ച് ഒരകലം
പണിയിച്ചത് മനസ്സിൽ
പക്ഷേ
കാലം
മറവു ചെയ്യപ്പെട്ട ഓർമ്മകളെ
പുനർജീവനം നടത്തിയ്ക്കുമെന്ന്
ഒരു പുസ്തകവും അയാൾക്ക് മനസിലാക്കി കൊടുത്തില്ല...
അതെ അയാൾ അത്രമേൽ ഭയന്നിരിയ്ക്കണം ആ ഭൂതകാലത്തിന്റെ ഒരു അണു നിമിഷങ്ങളേപ്പോലും......
പക്ഷേ' സത്യം' വായനയ്ക്കും കവിതയ്ക്കുയപ്പുറത്താണെന്ന്
ഇനിയറിയപ്പെടാൻപോകുന്നൊരാൾ
നിരൂപിക്കുംവരെ..... അദ്ദേഹം മഹാനായിത്തന്നെ ഭവിയ്ക്കട്ടെ
കാരണം അയാൾ അത്രമേൽ
സ്വപ്നങ്ങളെ വിതയ്ച്ചു നനച്ച്,
കൊയ്ത്ത് കാലത്ത് ഒരു പേമാരി കാത്തിരിയ്ക്കുന്ന ഒരാളാണ്
ഈ കാറ്റ് ഒരു കൊടുങ്കാറ്റിന്റെ
സൂചനയാണ്.......
സൂചന കണ്ടു പഠിച്ചില്ലെങ്കിൽ(ഞങ്ങൾ ഒരുമിച്ച് വിളിച്ച മുദ്രാവാക്യം).... നാളെ......
അതെ അയാൾ അത്രമേൽ ഭയന്നത് കൊണ്ടാണ് അകലങ്ങൾ ഉണ്ടാക്കിയത്,
ഒരു വെറും ശവങ്ങളെന്നോണം
സുഹൃത്തുക്കളേയും.......!
കതിരേഷ് പാലക്കാട്

Comments

Popular posts from this blog

സത്യം

വിടവാങ്ങൽ

എന്‍റെ അരികില്‍ ......